video
play-sharp-fill

സിസ്റ്റര്‍ അമലയെ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

സിസ്റ്റര്‍ അമലയെ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

Spread the love

സ്വന്തം ലേഖിക

പാലാ :പാല കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

 

പ്രതിയായ കാസര്‍കോഡ് സ്വദേശി സതീഷ് ബാബു നല്‍കിയ അപ്പീല്‍ തള്ളിയാണ് കോടതിയുടെ നടപടി. പ്രതി കുറ്റം ചെയ്തുവെന്നതില്‍   മതിയായ     തെളിവുണ്ടെന്ന് കോടതി കണ്ടെത്തി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ അമല സിസ്റ്ററിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയിലേക്ക് എത്തി. കാസര്‍കോട് സ്വദേശി സതീഷ് കവര്‍ച്ചയ്ക്കിടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍.

 

പാല അഡീഷണല്‍ സെഷൻസ് കോടതി വിധി ചോദ്യം ചെയ്താണ് അപ്പീല്‍ ഹൈക്കോടതിയിലെത്തിയത്. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍,ജോണ്‍സൻ ജോണ്‍ എന്നിവരടങ്ങിയ ബഞ്ച് ആണ് അപ്പീല്‍ തള്ളിയത്.