Spread the love

ചെന്നൈ: പ്രശസ്ത തമിഴ് ഗായകൻ ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്.

video
play-sharp-fill

എ.ആർ. റഹ്മാനുവേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ച ഗായകനായിരുന്നു ബംബ. ‘സർക്കാർ’, ‘യന്തിരൻ 2.0’, ‘സർവം താളമയം’, ‘ബിഗിൽ’, ‘ഇരവിൻ നിഴൽ’ എന്നിവയാണ് അദ്ദേഹത്തിന്‍റെ ഗാനങ്ങളുള്ള മറ്റ് ചിത്രങ്ങൾ.