വഴിയോരങ്ങളിലെ അനധികൃത സിം കാര്‍ഡ് വിതരണം; മൊബൈല്‍ വ്യാപാരികളുടെ പ്രതിഷേധ ധര്‍ണ്ണ നാളെ

വഴിയോരങ്ങളിലെ അനധികൃത സിം കാര്‍ഡ് വിതരണം; മൊബൈല്‍ വ്യാപാരികളുടെ പ്രതിഷേധ ധര്‍ണ്ണ നാളെ

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: മൊബൈല്‍ റീചാര്‍ജിങ് കമ്പനികളുടെ വഴിയോര അനധികൃത സിം വിതരണത്തിന് എതിരെ മൊബൈല്‍ വ്യാപാരികള്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. നാളെ രാവിലെ 10 മണിക്ക് കോട്ടയം വി ഐ ശാസ്ത്രീറോഡിന് സമീപമുള്ള ഓഫീസ്സിനുമുന്‍പിലും 10 30. ന് ബേക്കര്‍ ജംഗ്ഷനില്‍ ഉള്ള എയര്‍ടെല്‍ ഓഫീസിനു മുന്‍പിലുമാണ് പ്രതിഷേധ ധര്‍ണ്ണ.

മൊബൈല്‍ റീചാര്‍ജ് കമ്പനികളുടെ കിടമത്സരം മൂലം അനധികൃത വഴിയോര സിം വിതരണം പൊടിപൊടിക്കുന്നു. ഇത് പൊതുസമൂഹത്തിനും ചെറുകിട വ്യാപാരികള്‍ക്കും അനുദിനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. രാജ്യസുരക്ഷക്ക് വരെ ഭീഷണിയായേക്കാവുന്നഈ സിം വിതരണം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നല്‍കുന്നത് അംഗീകൃത വ്യപാര സ്ഥാപനങ്ങളില്‍ കൂടി അല്ലാതെയുള്ള ഈ സിം (കണക്ഷന്‍ )വിതരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൊബൈല്‍ & റീചാര്‍ജിങ് റീട്ടേയിലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വി ഐ എയര്‍ടെല്‍ എന്നീ കമ്പനികളുടെ കേരളത്തിലെ ഓഫീസുകള്‍ക്ക് മുമ്പിലും സംസ്ഥാന വ്യപകമായി ധര്‍ണ്ണ കള്‍ സംഘടിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധര്‍ണ്ണ സമരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ശ്രീ കോട്ടയം ബിജു നിര്‍വഹിക്കും. കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ അനീഷ് ആപ്പിള്‍ അധ്യക്ഷന്‍ ആകും. ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീ ബേബി കുടയംപടി സ്വാഗതം ആശംസിക്കും.

 

Tags :