സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേക്കല്ല് സ്ഥാപിക്കുന്നതില്‍ നിന്നും പിന്മാറി കരാര്‍ കമ്പനി;  പ്രവര്‍ത്തനം മോശമായതിനാല്‍ ഒഴിവാക്കിയതാണെന്ന് കെ റെയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേക്കല്ല് സ്ഥാപിക്കുന്നതില്‍ നിന്നും പിന്മാറി കരാര്‍ കമ്പനി; പ്രവര്‍ത്തനം മോശമായതിനാല്‍ ഒഴിവാക്കിയതാണെന്ന് കെ റെയില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേക്കല്ല് സ്ഥാപിക്കുന്നതില്‍ നിന്നും പിന്മാറി കരാര്‍ കമ്പനി.

ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് കരാറില്‍ നിന്നും പിന്മാറിയത്. പദ്ധതിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തും നിശ്ചിത സമയത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയുമാണ് കമ്പനിയുടെ പിന്മാറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോ‌ട്ടയം മുതല്‍ എറണാകുളം വരെയും തൃശൂര്‍ മുതല്‍ മലപ്പുറം വരെയുമുള്ള ഭാഗങ്ങളില്‍ സര്‍വേ കല്ല് സ്ഥാപിക്കാനാണ് വെല്‍സിറ്റി കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കെ റെയില്‍ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്.

കോട്ടയം മുതല്‍ എറണാകുളം വരെയുള്ള ഭാഗത്ത് മാത്രം 4202 കോണ്‍ക്രീറ്റ് കുറ്റികളാണ് സ്ഥാപിക്കേണ്ടിയിരുന്നത്. പ്രദേശത്ത് ദിനംപ്രതിയുണ്ടാകുന്ന പ്രതിഷേധവും കമ്പനിക്കുണ്ടാകുന്ന സാമ്പത്തിക പ്രയാസവും കണക്കിലെടുത്താണ് പദ്ധതിയില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നാണ് കമ്പനിയുടെ വാദം.

രാജ്യത്ത് വലിയ പാലങ്ങളുടെയും ഹൈവേകളുടെയും ജിയോടെക്‌നിക്കല്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണിത്. അതേസമയം, കമ്പനിയുടെ പ്രവര്‍ത്തനം മോശമായതിനാലും അനുവദിച്ച സമയത്ത് പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുകൊണ്ടും പദ്ധതിയില്‍ നിന്നും ഒഴിവാക്കിയെന്നാണ് കെ റെയിലിന്റെ വിശദീകരണം.