Friday, April 24, 2026

എരുമേലിയിൽ ദിശാ ബോർഡ് കാടുകേറിയതോടെ ശബരിമല തീർഥാടകർക്ക് വഴി തെറ്റുന്നത് പതിവ്

Spread the love

എരുമേലി: ദിശാ ബോർഡ് കാടുകയറി വീണു, ശബരിമല തീർഥാടകർ വഴിതെറ്റുന്നു. ശബരിമലയിലേക്ക് പോകുന്നതിനു വാഹനത്തിൽ എത്തുന്ന തീർഥാടകർ ദിശ തെറ്റി ഇടകടത്തിവഴി പോകേണ്ടതിനു പകരം അടുത്ത റോഡ് ആയ ചാത്തൻതറ വഴി പോകുന്നതു സ്ഥിരം സംഭവമാണ്.

video
play-sharp-fill

മുക്കൂട്ടുതറ ജംക്‌ഷനു മുന്നിൽ കാണിക്ക വഞ്ചിയോട് അടുത്തുള്ള ശബരിമല ദിശാ ബോർഡ് ആണ് കാട് കയറിക്കിടക്കുന്നത്. കാടുകയറിക്കിടക്കുന്ന ഈ ബോർഡുകൾ തെളിച്ച് പൂർവസ്ഥിതിയിലാക്കണമെന്ന് ശബരിമല അവലോകനയോഗത്തിലും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കൂട്ടുതറ യൂണിറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ ആവശ്യപ്പെട്ടതാണ്.

എന്നാൽ പ്രതിദിനം ആയിരക്കണക്കിനു തീർഥാടക വാഹനങ്ങൾ കടന്നുപോകുന്ന ഈ വഴിയിൽ വേണ്ടത്ര ദിശാ ബോർഡുകളോ, റോഡിൽ ആവശ്യമായ വെളിച്ചമോ ഇല്ലെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group