സിദ്ധിഖിന് ആശ്വാസം ; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി ; അറസ്റ്റ് തടഞ്ഞത് രണ്ടാഴ്ചത്തേക്ക്
ഡൽഹി : പീഡന പരാതിയിൽ നടൻ സിദ്ധിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചത്.
രണ്ടാഴ്ചയ്ക്കകം കേസ് കോടതി പരിഗണിക്കുന്നുണ്ട് അതുവരെ സിദ്ധിഖിൻ്റെ അറസ്റ്റ് നടപടികൾ കോടതി തടഞ്ഞിരിക്കുകയാണ്.
ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനു വേണ്ടി ഹാജരായി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ധിഖിന്റെ അഭിഭാഷകൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം. സിനിമാ സംഘനയായ അമ്മയും നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്നത്തിൽ താൻ ബലിയാടായി എന്ന വാദമാണ് സിദ്ധിഖ് ഉന്നയിക്കുന്നത്.
സിദ്ധിഖ് കൊച്ചിയിൽ തന്നെ ഒരു രഹസ്യ കേന്ദ്രത്തിൽ ഉണ്ടെന്നാണ് ഇതുവരെയുള്ള വിവരം. പോലീസിന് ഇദ്ദേഹത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇത് ഒത്തുകളിയാണെന്ന ആരോപണം ശക്തമാണ്. സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ വിധി നേടി അറസ്റ്റ് ഒഴിവാക്കുക എന്ന സിദ്ധിഖിന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു പോലീസ് എന്നാണ് ആരോപണം.
സിദ്ധിഖിന്റെ മകനെയും സുഹൃത്തുക്കളെയും പിടികൂടിയെന്നും ഉപദ്രവിച്ചെന്നുമെല്ലാം വാർത്തകൾ വന്നിരുന്നു.