
അന്തരിച്ച സുപ്രഭാതം സീനിയർ റിപ്പോർട്ടർ യു.എച്ച്. സിദ്ദീഖിന്റെ കുടുംബത്തിനായി നിർമിച്ച വീടിന്റെ സമർപ്പണം നാളെ കോട്ടയം കുമ്മനത്ത്.
കോട്ടയം: അന്തരിച്ച സുപ്രഭാതം സീനിയർ റിപ്പോർട്ടർ യു.എച്ച്. സിദ്ദീഖിന്റെ കുടുംബത്തിനായി നിർമിച്ച വീട് നാളെ സമർപ്പിക്കും. കുമ്മനത്ത് നടക്കുന്ന ലളിതമായ ചടങ്ങില്‍ കോഴിക്കോട് ഖാ
സി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി വീടിന്റെ സമര്‍പ്പണം നിര്‍വഹിക്കും. സഹകരണ-തുറമുഖ-ദേവസ്വം മന്ത്രി വി.എന്‍. വാസവന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്* എംഎല്‍എ തുടങ്ങിയവരും മുഖ്യതിഥികളായി പങ്കെടുക്കും.
സംഘടനാ രംഗത്തും മാധ്യമ രംഗത്തും നിറഞ്ഞുനിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം സിദ്ദിഖിനെ തട്ടിയെടുത്തത്. പിന്നീട് സുപ്രഭാതം മാനേജ്മെന്റും മാധ്യമ സുഹൃത്തുക്കളും ഉദാരമ
Whatsapp Group 1 | Whatsapp Group 2 |Telegram Group

തികളായ നിരവധിപേരും ചേര്‍ന്ന് നടത്തിയ ശ്രമഫലമായിട്ടാണ് 25 ലക്ഷം രൂപ ചിലവിൽ കുടുംബത്തിന് തണലൊരുക്കിയത്.
അകാലത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിനായി ഒത്തൊരുമയോടെ നടത്തിയ ശ്രമം മാതൃകാപരമാണ്.