video
play-sharp-fill
വീണ്ടും പാപ്പാനായി മനോജ് എത്തും: ഒടുവിൽ ശിവൻ ശാന്തനായി; തേർഡ് ഐ ബിംഗ് ഇംപാക്ട്

വീണ്ടും പാപ്പാനായി മനോജ് എത്തും: ഒടുവിൽ ശിവൻ ശാന്തനായി; തേർഡ് ഐ ബിംഗ് ഇംപാക്ട്

സ്വന്തം ലേഖകൻ

കോട്ടയം: വിരണ്ടോടി പാപ്പാന്റെ മരണത്തിനു അറിയാതെ കാരണക്കാരനായ കൊമ്പൻ തിരുനക്കര ശിവന് പാപ്പാനായി വീണ്ടും മനോജ് എത്തുന്നു. ആന ലോബിയുടെ ഇടപെടലിനെ തുടർന്ന് സ്ഥാനം തെറിച്ച മനോജിനെ വീണ്ടും പാപ്പാനായി നിയമിക്കാൻ ആനപ്രേമികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇപ്പോൾ ദേവസ്വം ബോർഡ് തീരുമാനി്ച്ചിരിക്കുന്നത്. നാലു മാസം മുൻപ് മനോജിനെ അകാരണമായി ചിറക്കടവിലേയ്ക്കു സ്ഥലം മാറ്റിയതും, ഇതിനു ശേഷം വന്ന മൂന്നു പാപ്പാൻമാർ അടക്കടി തെറിച്ചതും എല്ലാം തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ മനോജിനെ ചിറക്കടവിൽ നിന്നും തിരികെ കോട്ടയത്ത് എത്തിച്ച് നിയമനം നൽകാൻ തീരുമാനമായിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊമ്പൻ, തിരുനക്കര ശിവൻ വിരണ്ടോടിയത്. പാപ്പാൻമാരുടെ മർദനമേറ്റ് വിരണ്ട കൊമ്പൻ നേരെ ചെങ്ങളം ഭാഗത്തേയ്ക്ക് വിരണ്ടോടുകയായിരുന്നു. ഇതിനിടെ എതിർദിശയിൽ നിന്നും എത്തിയ സ്വകാര്യ ബസിന്റെ ഇടയിലൂടെ ഇടവഴിയിലേയ്ക്കു കയറാൻ ശ്രമിക്കുന്നതിനിടെ കൊമ്പനും ബസിനും ഇടയിൽ കുടുങ്ങി, ആനയുടെ ഒന്നാം പാപ്പാൻ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വിരണ്ട് മാറി നിന്ന കൊമ്പനെ ചിറക്കടവിൽ നിന്നും മനോജ് എത്തിയാണ് ശാന്തനാക്കിയത്. തുടർന്ന ആനയെ ചെങ്ങളം മഹാദേവക്ഷേത്രത്തിനു സമീപത്ത് കെട്ടുകയും ചെയ്തു. തുടർന്ന് രാത്രിയിൽ ഇവിടെ എത്തിയ ഒരു സംഘം, ആനയെ കെട്ടിയ സ്ഥലത്ത് എത്തി മർദിച്ചു. ആനയെ മർദിച്ചവർക്കെതിരെ ദേവസ്വം ബോർഡ് കുമരകം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

ഇതിനിടെയാണ മനോജിനെ വീണ്ടും തിരുനക്കരയിൽ നിന്നും മാറ്റാൻ നീക്കമുണ്ടായത്. ഇതിനെയാണ് തേർഡ് ഐ ന്യൂസ് ലൈവും ആനപ്രേമികളും ചേർന്ന് എതിർത്ത് തോൽപ്പിച്ചത്. തിരുനക്കരയിലെ ശിവനെ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ആനപ്രേമികളുടെ ഇടപെടലുണ്ടായത്. എന്നാൽ, ആനയെ തകർക്കാൻ പുറത്തു നിന്നുള്ള ലോബി ഇടപെടുന്നില്ലെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നവർ പക്ഷേ, പല കാര്യങ്ങൾക്കും മറുപടി നൽകുന്നില്ല.

കഴിഞ്ഞ നാലു മാസത്തിനിടെ മനോജിനെ അടക്കം നാല് പാപ്പാൻമാരെ മാറ്റിയത് എന്തിനാണെന്ന കാര്യത്തിൽ വ്യക്തമായ മറുപടി ഈ വിമർശകർ നൽകുന്നില്ല. ഇ്ത കൂടാതെ തിരുനക്കരയിൽ നിന്നും മാറ്റി ആളില്ലാത്ത ചെങ്ങളത്ത് ആനയെ പാർപ്പിക്കുന്നതും, മദപ്പാടിലാണ് എന്ന് ദേവസ്വം അധികൃതർ തന്നെ വിശദീകരിച്ച ആനയെ എഴുന്നെള്ളിച്ചത് എന്തിനാണ് എന്ന കാര്യത്തിലും ഈ ആനഭക്തർ കൃത്യമായി മറുപടി നൽകുന്നില്ല.