play-sharp-fill
‘നന്നായി തന്നെ എഴുതി പഠിച്ചോളൂ…..! ഭാരതീയ ന്യായ് സംഹിത അറിയില്ല; കൂടല്‍ എസ്‌ഐ ഷെമിമോളെ ഇമ്പോസിഷന്‍ എഴുതിപ്പിച്ച്‌ പത്തനംതിട്ട എസ്പി വി. അജിത്ത്; വൈറലായി നടപടി

‘നന്നായി തന്നെ എഴുതി പഠിച്ചോളൂ…..! ഭാരതീയ ന്യായ് സംഹിത അറിയില്ല; കൂടല്‍ എസ്‌ഐ ഷെമിമോളെ ഇമ്പോസിഷന്‍ എഴുതിപ്പിച്ച്‌ പത്തനംതിട്ട എസ്പി വി. അജിത്ത്; വൈറലായി നടപടി

പത്തനംതിട്ട: ഭാരതീയ ന്യായ് സംഹിത അറിയാത്ത കൂടല്‍ എസ്‌ഐ ഷെമിമോളെ ഇമ്പോസിഷന്‍ എഴുതിപ്പിച്ച്‌ പത്തനംതിട്ട എസ്പി വി.അജിത്ത്.

പതിവ് വയര്‍ലസ് റിപ്പോര്‍ട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്‌ഐ മറുപടി നല്‍കിയില്ല.
കേന്ദ്രം നടപ്പിലാക്കിയ പുതിയ ക്രിമിനല്‍ നിയമമായ ബിഎന്‍എസിലെ (ഭാരതീയ ന്യായ് സംഹിത) ഒരു സെക്ഷനെ കുറിച്ചാണ് ചോദ്യം.

എന്നാല്‍ ഇതിനു എസ്‌ഐ ഉത്തരം നല്‍കിയില്ല. പിന്നാലെയാണ് ഇമ്പോസിഷന്‍ മെയില്‍ ചെയ്യാന്‍ എസ്പി ആവശ്യപ്പെട്ടത്. എസ്‌ഐ ഇമ്പോസിഷന്‍ എഴുതി അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് ജില്ലാ പോലീസ് മേധാവി അതത് സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഓണ്‍ലൈനില്‍ മീറ്റിങ് നടത്താറുണ്ട്. അഞ്ചുദിവസം മുൻപ് ഇത്തരത്തിലൊരു മീറ്റിങ്ങിനിടെയാണ് ഈ സംഭവം നടക്കുന്നത്.

ഒരോ സ്റ്റേഷനിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ സംഭവങ്ങള്‍, അതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകള്‍ വിശദാംശങ്ങള്‍, അന്വേഷണ പുരോഗതി എന്നിവയാണ് സ്റ്റേഷനുകളുടെ ചുമതലയുള്ള മീറ്റിങ്ങില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ വിവരിക്കേണ്ടത്.
കൂടല്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്ത ഒരു സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മീറ്റിങ്ങില്‍ പങ്കെടുത്ത വനിതാ എസ്.ഐ. പറഞ്ഞു. ഭാരതീയ ന്യായ സംഹിത അനുസരിച്ച്‌ ഏത് വകുപ്പ് ഉള്‍പ്പെടുത്തിയുള്ള കേസ് ആണ് രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് എസ്.പി. വി. അജിത് അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാൻ എസ്.ഐക്ക്
കഴിഞ്ഞില്ല.

ഭാരതീയ ന്യായ സംഹിത സംബന്ധിച്ച്‌ ഉദ്യോഗസ്ഥർക്ക് പലകുറി പരിശീലനം നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ വിഷയത്തില്‍ കൃത്യമായി മറുപടി നല്‍കാത്തതിന് വിശദീകരണം എന്ന തരത്തിലാണ് വിശദാംശങ്ങള്‍ പറഞ്ഞുകൊടുത്ത ശേഷം, ഇത് തനിക്ക് വെള്ളക്കടലാസില്‍ എഴുതി തനിക്ക് മെയില്‍ ചെയ്യണം എന്ന നിർദേശം എസ്.പി. നല്‍കിയത്.

വനിതാ എസ്.ഐ. ഇരുപത് തവണ എഴുതി ചിത്രം പകർത്തി എസ്.പിക്ക് മെയില്‍ അയച്ചുവെന്നാണ് ലഭിക്കുന്ന വിവരം. വിഷയം സംബന്ധിച്ച്‌ എസ്.പിയോട് പ്രതികരണം ആരാഞ്ഞപ്പോള്‍, പോലീസ് വകുപ്പില്‍ ഇതൊരു പുതിയ കാര്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംഭവം മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിലേക്ക് വരുന്നത് പക്ഷേ ആദ്യമായിട്ടായിരിക്കുമെന്നും അതിനാലാണ് ഇതില്‍ കൗതുകം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തെ കുറിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥ എന്ന നിലയില്‍ കൃത്യമായ ബോധ്യം ഉണ്ടാകണമെന്ന നല്ല ഉദ്ദേശത്തോടെ, രണ്ടുതവണ വിശദാശങ്ങള്‍ വെള്ളക്കടലാസില്‍ എഴുതി തനിക്ക് മെയില്‍ ചെയ്യണമെന്നാണ് നിർദേശം നല്‍കിയതെന്നും അവർ അത് പാലിച്ചുവെന്നും എസ്.പി. പറഞ്ഞു. വലിയ വാർത്തയാക്കേണ്ട സംഭവമല്ല ഇതെന്നും തന്റെ സർവീസ് കാലയളവില്‍, ഒരേ വിഷയത്തില്‍ നൂറുതവണ വരെ ഇമ്പോസിഷൻ എഴുതിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പല വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുള്ളയാണ് ആളാണ് കൂടല്‍ എസ്‌ഐ ഷെമിമോള്‍. ഭര്‍ത്താവ് സിപിഎമ്മിന്റെ നേതാവ് ആയതിനാല്‍ വീടിന്റെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോസ്റ്റിങ് ലഭിച്ചു വരികയാണെന്നാണ് ആക്ഷേപം.