Spread the love

പാലക്കാട്: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി.

video
play-sharp-fill

സിപിഎം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ അബ്ദുല്‍ ഷുക്കൂർ പാർട്ടിയില്‍ നിന്ന് രാജിവെച്ചു. ജില്ലാ നേതൃത്വവുമായുള്ള ദീർഘകാലത്തെ അഭിപ്രായവ്യത്യാസമാണ് ഇപ്പോള്‍ പരസ്യമായ പൊട്ടിത്തെറിയില്‍ കലാശിച്ചത്.

ഇന്ന് നടന്ന പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവുമായുണ്ടായ രൂക്ഷമായ തർക്കത്തിന് പിന്നാലെയാണ് പാർട്ടി വിടുകയാണെന്നും ഇനി മുതല്‍ സ്വതന്ത്രനായി പ്രവർത്തിക്കുമെന്നും ഷുക്കൂർ വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ സംഘർഷവും തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് കയറിയ സംഭവവുമാണ് തർക്കങ്ങളുടെ പുതിയ കേന്ദ്രബിന്ദു. ഈ വിഷയത്തില്‍ ഏരിയ കമ്മിറ്റി അംഗമായ നാസിമിനെ ജില്ലാ സെക്രട്ടറി പരസ്യമായി ശാസിച്ചിരുന്നു.

ഇന്നത്തെ യോഗത്തില്‍ ഈ വിഷയം ചർച്ചയായപ്പോള്‍ ഷുക്കൂർ നേതൃത്വത്തിന്റെ സമീപനത്തെ ചോദ്യം ചെയ്യുകയും ഇത് സെക്രട്ടറിയുമായുള്ള നേരിട്ടുള്ള വാഗ്വാദത്തിലേക്ക് നീങ്ങുകയുമായിരുന്നു. നേരത്തെ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഷുക്കൂറിനെ പാർട്ടി തരംതാഴ്ത്തിയിരുന്നു.