
ഷൊർണൂർ: ആലപ്പുഴയിൽ നിന്ന് വരുന്ന കണ്ണൂർ എക്സിക്യൂട്ടീവ് അരമണിക്കൂർ വൈകിയോടുകയും ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള രാത്രി 8.10 നുള്ള അവസാന ട്രെയിൻ പുറപ്പെടുകയും ചെയ്തതിനാൽ നിരവധി യാത്രക്കാർ പ്രതിസന്ധിയിലായി. ഇതുമൂലം യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു.
യാത്രക്കാരുടെ പ്രധാന ആവശ്യമാണ് ട്രെയിൻ സമയം പുനപരിശോധിക്കുക എന്നത്. മുൻപും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിരുന്നു.
8:10 നുള്ള അവസാന ട്രെയിൻ ഷൊർണൂരിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞാൽ പിന്നീട് പുലർച്ചെ 3.50 നുള്ള രാജ്യ റാണി എക്സ്പ്രസ് മാത്രമാണ്. ഇതേ തുടർന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






