Spread the love

തിരുവനന്തപുരം :അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്തെ ഗ്രാമീണ മേഖലയിൽ മാത്രം 1577 ജനപ്രതിനിധികൾ പുതുതായി കടന്നുവരും. തദ്ദേശസ്‌ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിനു മുന്നോടിയായി ഗ്രാമ, ബ്ലോക്ക്, ജില്ലാ

video
play-sharp-fill

പഞ്ചായത്തുകളിൽ പുതിയ വാർഡുകളുടെയും ഡിവിഷന്റെയും എണ്ണം നിശ്ചയിച്ചു സർക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങിയപ്പോഴാണ് 1577 പുതിയ ജനപ്രതിനിധികൾക്കു കളമൊരുക്കി എണ്ണം വർധിപ്പിച്ചത്.

941 ഗ്രാമപ്പഞ്ചായത്തുകളിലായി 1375 വാർഡുകൾ കൂടി. ആകെ 15,962 വാർഡുകൾ ഉണ്ടാ യിരുന്നത് 17,337 ആയി ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളി
ലെ 2080 വാർഡുകൾ 2267 ആകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്തുക ളിൽ 15 ഡിവിഷനുകളും കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളിൽ ഓരോ ഡിവിഷനുമാണു വർധിക്കുക. തദ്ദേശവകുപ്പ് ഡയറ്കടർ (റൂറൽ) ആണു വർധിപ്പിക്കേണ്ട

വാർഡുകളുടെ എണ്ണവും അവയിൽ വനിത, പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകൾ എത്രയെന്നും നിശ്ചയിച്ചു വിജ്‌ഞാപനം ഇറക്കിയത്. ഇനി നഗരസഭകളുടെയും

കോർപറേഷനുകളുടെയും വാർഡ് നിർണയ വിജ്‌ഞാപനം കൂടി പുറത്തിറങ്ങാനുണ്ട്. 2011ലെ സെൻസസിനെ അടിസ്ഥാനമാക്കി ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു വാർഡ് പുനർവിഭജനം.