video
play-sharp-fill

മുഖ്യമന്ത്രിയുടെ മകളും സിഎംആർഎല്ലും തമ്മിലെ സാമ്പത്തിക ഇടപാട്: അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും പിസി ജോർജ്ജിന്റെ മകനുമായ ഷോൺ ജോർജ്ജ് ; 15 ദിവസത്തിനുള്ളിൽ ഏജൻസി അന്വേഷണം തുടങ്ങിയില്ലെങ്കിൽ കോടതിയെ സമീപിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് പരാതി നല്‍കിയെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് വ്യക്തമാക്കി. പൂഞ്ഞാൽ മുൻ എംഎൽഎയും മുൻ ചീഫ് വിപ്പുമായിരുന്ന പിസി ജോർജ്ജിന്റെ മകനാണ് ഷോൺ ജോർജ്ജ്.

ഇടപാടുകൾ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നുവെന്നും ഇതില്‍ അന്വേഷണം നടക്കാത്തതു കൊണ്ടാണ് താന്‍ വീണ്ടും പരാതി നല്‍കിയതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു. 15 ദിവസത്തിനുള്ളിൽ ഏജൻസി അന്വേഷണം തുടങ്ങിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group