
വിവാഹ വാഗ്ദാനം നൽകി ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങൾ പകർത്തിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം; ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ വീട്ടമ്മ, നൽകിയ പണവും സ്വർണവും തിരികെ ചോദിച്ചു; ഇതോടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപിപിക്കുമെന്ന് ഭീഷണി; കൊച്ചിയിൽ വസ്ത്ര വ്യാപാര സ്ഥാപന ഉടമ പിടിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: തുണിക്കടയിൽ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തുകയും അവ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത ഉടമ അറസ്റ്റിൽ.
വൈറ്റിലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന തൊടുപുഴ കാരിക്കോട് മുതലക്കോടം വിസ്മയ വീട്ടിൽ സനീഷിനെ (45) യാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ കൊണ്ടുപോയി പ്രതി ബലമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. തുടർന്നു പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കി.
50,000 രൂപയും മോതിരവും കൈക്കലാക്കുകയും ചെയ്തു. പ്രതിക്കു മറ്റു പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്നു മനസിലാക്കി.
ഇതോടെ പരാതിക്കാരി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പീഡനദൃശ്യങ്ങൾ പരാതിക്കാരിക്ക് അയച്ചുകൊടുക്കുകയും ഇൻറർനെറ്റിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പോലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയ പ്രതിയെ തൊടുപുഴയ്ക്കു സമീപം വഴിത്തലയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരേ മരട് പോലീസ് സ്റ്റേഷനിൽ പീഡനശ്രമത്തിനും തൊടുപുഴ പോലീസ് സ്റ്റേഷനിൽ കവർച്ചയ്ക്കും കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.