video
play-sharp-fill

സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ പോരാ; ഇങ്ങനെ പോയാല്‍ മതിയോ എന്ന് ചിന്തിക്കണം; ആലുവയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികരിച്ച് ശോഭാ സുരേന്ദ്രൻ

സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ പോരാ; ഇങ്ങനെ പോയാല്‍ മതിയോ എന്ന് ചിന്തിക്കണം; ആലുവയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികരിച്ച് ശോഭാ സുരേന്ദ്രൻ

Spread the love

സ്വന്തം ലേഖിക

കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ കിട്ടിയാല്‍ പോരായെന്നും ഇങ്ങനെ പോയാല്‍ മതിയോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്നും ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ.

എറണാകുളം ജില്ലാ കളക്ടര്‍ ഉടൻ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. ഇതര സംസ്ഥാനക്കാരുടെ കണക്കെടുക്കല്‍ കൃത്യമായി പൂര്‍ത്തിയാക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. പീഡനത്തിന് ഇരയായ കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ മോശമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിലെ പ്രതി പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ ബാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

2022 നവംബറില്‍ പെരുമ്പാവൂരില്‍ മോഷണ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് മാസം 10നാണ് ഇയാള്‍ വിയൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.