video
play-sharp-fill

എസ്.എച്ച് മൗണ്ട് ചവിട്ടുവരി പോപ്പുലർ മാരുതി ഷോറൂമിൽ പത്തു ജീവനക്കാർക്ക് കൊവിഡ്: പ്രാഥമിക സമ്പർക്കം ഉള്ളവരെ പോലും നീരീക്ഷണത്തിലാക്കുന്നില്ല; ഷോറൂം സാനിറ്റൈസ് ചെയ്യുകയോ അണുവിമുക്തമാക്കുകയോ ചെയ്തില്ലെന്നും പരാതി

എസ്.എച്ച് മൗണ്ട് ചവിട്ടുവരി പോപ്പുലർ മാരുതി ഷോറൂമിൽ പത്തു ജീവനക്കാർക്ക് കൊവിഡ്: പ്രാഥമിക സമ്പർക്കം ഉള്ളവരെ പോലും നീരീക്ഷണത്തിലാക്കുന്നില്ല; ഷോറൂം സാനിറ്റൈസ് ചെയ്യുകയോ അണുവിമുക്തമാക്കുകയോ ചെയ്തില്ലെന്നും പരാതി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ചവിട്ടുവരിയിലെ പോപ്പുലർ മാരുതിയിലെ പത്തു പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ, രോഗികളുമായി നേരിട്ടു സമ്പർക്കം പുലർത്തിയവരെ പോലും ഇതുവരെയും ക്വാറന്റയിനിൽ പോകാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് കൂടാതെ സ്ഥാപനം സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കാനുള്ള നടപടികളും ഉണ്ടായിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പോപ്പുലർ മാരുതി ഷോറൂമിലെ പത്തു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സെയിൽസിൽ രണ്ടു പേർക്കും, സർവീസിൽ ഏഴു പേർക്കും, ട്രൂവാല്യൂവിൽ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഇവരെ എല്ലാം ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രിയിലേയ്ക്കും കൊവിഡ് കെയർ സെന്ററുകളിലേയ്ക്കു മാറ്റിയിരുന്നു. ഇതിനു പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളുകളുമായി സമ്പർക്കം ഉള്ളവരോട് ക്വാറന്റയിനിൽ പോകാൻ നിർദേശിച്ചിട്ടും സ്ഥാപനം അധികൃതർ സമ്മതിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗികളുമായി നേരിട്ട് സമ്പർക്കം ഉള്ളവരോട് പോലും ക്വാറന്റയിനിൽ പോകാൻ നിർദേശിച്ചിട്ടില്ലെന്നും, സ്ഥാപനം അണുവിമുക്തമാക്കിയിട്ടില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. പോപ്പുലർ ഫിനാൻസ് പ്രവർത്തിക്കുന്നത് ഇടുങ്ങിയ മുറിയിലാണെന്നും, ഇത്തരത്തിലുള്ള ഇടുങ്ങിയ എ.സി മുറിയിൽ കൂടുതൽ ആളുകൾ ഇരിക്കുന്നത് രോഗ ബാധ വർദ്ധിപ്പിക്കുമെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.

എന്നാൽ, കൊവിഡ് സ്ഥിരീകരിച്ച സ്ഥാപനങ്ങൾ നിലവിൽ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ജില്ല ദുരന്തനിവാരണ സമിതിയും ജില്ലാ കളക്ടറും ചേർന്നു വേണം വിഷയത്തിൽ തീരുമാനം എടുക്കാൻ. സ്ഥാപനങ്ങൾ അടയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടറാണ്. പരാതിയുണ്ടെങ്കിൽ വിവരം ലഭിച്ചാൽ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.