ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡിലായിരുന്ന എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡിലായിരുന്ന എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ജയിലില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈഫ് മിഷന്‍ കേസില്‍ ഇഡിയുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ അറസ്റ്റായിരുന്നു എം ശിവശങ്കറിന്റേത്.

തനിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടെന്നും അവ പരിഗണിച്ച്‌ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കര്‍ നേരത്തെ കോടതി മുന്‍പാകെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ ഇ ഡി ജാമ്യഹര്‍ജി എതിര്‍ത്തതിന് പിന്നാലെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേയാണ് ജയിലില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തത്.