
സ്വപ്നയുടെ സ്വർണ്ണക്കടത്ത് ബന്ധം അറിഞ്ഞപ്പോൾ ഞെട്ടി, ബാഗേജിൽ സ്വർണ്ണം ഉണ്ടെന്നുള്ള വിവരം സ്വപ്ന പറഞ്ഞിരുന്നില്ല, മുഖ്യമന്ത്രിയെ കുടുക്കാനും സമ്മർദ്ദം ഉണ്ടായിരുന്നു; ആത്മകഥയുമായി എം. ശിവശങ്കര്‍; അശ്വത്ഥാമാവ് വെറും ഒരു ആന എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിവശങ്കർ
സ്വന്തം ലേഖകൻ
കൊച്ചി: അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ അത്മകഥയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍. ഡിസി ബുക്ക്‌സാണ് പുസ്തം പ്രസിദ്ധീകരിക്കുന്നത്. സ്വപ്നയുടെ സ്വർണ്ണക്കടത്ത് ബന്ധം അറിഞ്ഞപ്പോൾ ഞെട്ടിയെന്നും, ബാഗേജിൽ സ്വർണ്ണം ഉണ്ടെന്നുള്ള വിവരം സ്വപ്ന പറഞ്ഞിരുന്നില്ലെന്നും, ഒപ്പം
മുഖ്യമന്ത്രിയെ ഈ വിഷയത്തിൽ കുടുക്കാൻ നല്ല സമ്മർദ്ദം ഉണ്ടായിരുന്നതായും എം ശിവശങ്കരൻ പുസ്തകത്തിൽ പ്രതിപാതിക്കുന്നു.
യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തി പിന്നേയും വിവിധ കേസുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട എം.ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യാനന്തര കാലത്ത് നീതി തേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയെല്ലാമാകും അനുഭവിക്കേണ്ടി വരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്,” എന്നാണ് പുസ്തകത്തിന്റെ പിന്‍ പേജില്‍ ശിവശങ്കർ എഴുതിയിരിക്കുന്നത്.