video
play-sharp-fill

ഒമാന്‍ വാഹനാപകടം;ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതിവിധി,കോട്ടയം കുമരകം സ്വദേശി ഷിനുമോള്‍ക്ക് അരക്കോടി നഷ്ടപരിഹാരം.

ഒമാന്‍ വാഹനാപകടം;ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതിവിധി,കോട്ടയം കുമരകം സ്വദേശി ഷിനുമോള്‍ക്ക് അരക്കോടി നഷ്ടപരിഹാരം.

Spread the love

സ്വന്തം ലേഖിക

കോട്ടയം:ഒമാനില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോട്ടയം കുമരകം സ്വദേശി ഷിനുമോള്‍ക്ക് നഷ്ടപരിഹാരമായി അരക്കോടി ഇന്ത്യന്‍ രൂപ നല്കാന്‍ ഒമാന്‍ സുപ്രീംകോടതി വിധി.മസ്‌ക്കറ്റ് കെഎംസിസി മബേല ഏരിയ കമ്മിറ്റിയുടെ ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്‍ഷുറന്‍സ് തുക നല്കാന്‍ കോടതിവിധി വന്നത്.

നഴ്‌സിങ് ബിരുദധാരിയായ ഷിനുമോള്‍ മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കുവേണ്ടിയാണ് ഒമാനില്‍ എത്തിയത്. ഏഴ് മാസം കഴിഞ്ഞപ്പോഴാണ് വാഹനം ഇടിച്ചത്. 2021 ജൂലൈ എട്ടിനായിരുന്നു സംഭവം. ആശുപത്രിക്ക് സമീപമുള്ള എടിഎമ്മില്‍ നിന്ന് പണമെടുത്ത് നാട്ടിലേക്ക് അയക്കാന്‍ പോയ ഷിനുവിനെ നിയന്ത്രണം തെറ്റിവന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിനുമോളെ റോയല്‍ ഒമാന്‍ പോലീസാണ് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളെ തിരിച്ചറിയാന്‍ സാധിക്കാത്തതുകൊണ്ട് അണ്‍നോണ്‍ എന്നായിരുന്നു ആശുപത്രി രേഖകളില്‍ ഷിനുവിന്റെ മേല്‍വിലാസം. നാട്ടുകാരനായ നാദിര്‍ഷ ഷിനുമോളെ അന്വേഷിച്ച്‌ ആശുപത്രിയില്‍ എത്തിയതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്.