ഷൈൻ നിർമ്മാതാക്കൾ തർക്കം: അമ്മയ്ക്കും തൃപ്തിയില്ല; രണ്ടാം റൗണ്ട് ചർച്ച ഉടൻ: പ്രശ്നം ഇനി ഉണ്ടാകില്ലന്ന് ഉറപ്പാക്കാൻ താര സംഘടന
സിനിമാ ഡെസ്ക്
കൊച്ചി: സിനിമാ താരം ഷൈൻ നിഗവും നിർമ്മാതാക്കളുമായുള്ള തർക്കം തുടരുന്നതിനിടെ വിഷയത്തിൽ ഇടപെട്ട അമ്മയ്ക്കും ഒത്തു തീർപ്പ് ഫോർമുലയിൽ എത്താൻ സാധിക്കുന്നില്ല. രണ്ടു റൗണ്ട് അമ്മ ഭാരവാഹികൾ ചർച്ച നടത്തിയെങ്കിലും , ഇതുവരെയും പ്രശ്നത്തിൽ സമ്പൂർണ പരിഹാരം ഉണ്ടായിട്ടില്ല.
ഇതിനിടെ , ഷെയ്ന്‍ നിഗം വിഷയത്തില്‍ ഒത്തുതീര്‍പ്പായിട്ടില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഇനിയൊരു തര്‍ക്കം ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയേ ചര്‍ച്ച നടത്തൂവെന്നും ഫെഫ്കയുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇടവേള ബാബുവും നടന്‍ സിദ്ദിഖും ഷെയ്നുമായി ചര്‍ച്ച നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്നത്തില്‍ താര സംഘടനയായ അമ്മയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുകയാണ്. ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു.
ഷെയ്ന്റെ ഷൂട്ടിംഗ് മുടങ്ങിയ ‘വെയില്‍’, ‘കുര്‍ബാനി’ എന്നീ സിനിമകള്‍ ഉപേക്ഷിക്കാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.
ഈ സിനിമകള്‍ക്കുണ്ടായ നഷ്ടം നികത്തുംവരെ ഷെയ്ന്‍ അഭിനയിക്കുന്ന സിനിമകള്‍ നിര്‍മിക്കില്ലെന്നാണ് ഭാരവാഹികളുടെ നിലപാട്. വിഷത്തില്‍ ഷെയ്ന്‍ തന്റെ ഭാഗം വിശദീകരിച്ചെങ്കിലും വെയില്‍ സിനിമയുടെ ഡേറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഇതിനായി ഫെഫ്ക്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.
വെയില്‍ സിനിമയുടെ ഷൂട്ടിനായി 15 ദിവസമാണ് നേരത്തെ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതെങ്കിലും സൈറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോഴാണ് പ്രശ്‌നം വീണ്ടും തുടങ്ങിയെതെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫെഫ്ക്ക നേതൃത്വം സംവിധായകനുമായി സംസാരിച്ച ശേഷം അമ്മ ജനറല്‍ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇക്കാര്യത്തില്‍ വ്യക്തത വന്ന ശേഷമായിരിക്കും നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുക.