video
play-sharp-fill
ഈ സുരക്ഷ നേരത്തെ നൽകിയിരുന്നെങ്കിൽ അവൾ രക്ഷപ്പെട്ടേനെ …! ഉന്നാവിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന് തോക്ക് നൽകി പൊലീസ്

ഈ സുരക്ഷ നേരത്തെ നൽകിയിരുന്നെങ്കിൽ അവൾ രക്ഷപ്പെട്ടേനെ …! ഉന്നാവിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന് തോക്ക് നൽകി പൊലീസ്

ക്രൈം ഡെസ്ക്

മുസാഫർബാദ്: ഉന്നാവിൽ അതി ക്രൂരമായ പീഡനത്തിന് ഇരയാകുകയും , കേസ് നടക്കുന്നതിനിടെ ഇതേ പ്രതികൾ തന്നെ പുറത്തിറങ്ങി വീണ്ടും ബലാത്സംഗം ചെയ്യുകയും പെട്രോൾ ഒഴിച്ച് തീ വച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കുടുംബത്തിന് സംരക്ഷണം ഉറപ്പ് നൽകി പൊലീസ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നാവിലെത്തണമെന്നും അല്ലാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നുമായിരുന്നു നേരത്തെ കുടുംബത്തിന്റെ നിലപാട്. യുവതിയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കുടുംബത്തിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കൊലപാതകത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളില്‍ ഉറപ്പ് ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പറഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ലഖ്‌നൗ കമ്മീഷണര്‍ ഉന്നാവിലെത്തി യുവതിയുടെ കുടുംബവുമായി ചര്‍ച്ച നടത്തുകയായിരുന്നു. തുടർന്ന് പൊലീസ് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ  യുവതിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്ന. ലഖ്‌നൗ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യുവതിയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം സമ്മതം നല്‍കിയത്.

യുവതിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും സഹോദരിക്ക് ജോലി നല്‍കുമെന്നും ലഖ്‌നൗ കമ്മീഷണര്‍ മുകേഷ് മെഷ്‌റാം ഉറപ്പുനല്‍കി. യുവതിയുടെ സഹോദരന്‍ ആവശ്യപ്പെട്ടത് പ്രകാരം നിയമവും നടപടിക്രമവും പരിശോധിച്ച്‌ സ്വയംരക്ഷയ്ക്ക് തോക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പി.എം.എ.വൈ. പദ്ധതിയില്‍ കുടുംബത്തിന് രണ്ട് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് യുവതിയുടെ കുടുംബം നിലപാട് മയപ്പെടുത്തി മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.