പി.എസ്.സിയിൽ ഇനി പരീക്ഷാ വിലക്കും..! അപേക്ഷിച്ച ശേഷം പരീക്ഷ എഴുതാതിരിക്കുന്നവർക്ക് ആജീവനാന്ത വിലക്ക്

പി.എസ്.സിയിൽ ഇനി പരീക്ഷാ വിലക്കും..! അപേക്ഷിച്ച ശേഷം പരീക്ഷ എഴുതാതിരിക്കുന്നവർക്ക് ആജീവനാന്ത വിലക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അപേക്ഷ നൽകിയ ശേഷം പി.എസ്.സി യെ പറ്റിച്ച് പരീക്ഷ എഴുതാതിരിക്കുന്ന വിരുതന്മാർക്ക് പരീക്ഷാ വിലക്കുമായി പബ്ളിക്ക് സർവീസ് കമ്മിഷൻ. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത ശേഷം പരീക്ഷ എഴുതാത്തവരെ കാത്തിരിക്കുന്നത് ആജീവനാന്ത വിലക്കാണ്.

പി എസ് സി പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കി ശേഷം പരീക്ഷ എഴുതാതിരിക്കുന്നരുടെ പ്രെഫൈല്‍ ബ്ലോക്ക് ചെയ്യുമെന്ന് പി.എസ് സി അറിയിച്ചു. നവംബര്‍ 23 മുതല്‍ നല്‍കുന്ന കണ്‍ഫര്‍മേഷന്‍ നല്‍കുന്ന തസ്തകകളില്‍ തീരുമാനം ബാധകമാക്കിയിട്ടുണ്ട്. ഫെബ്രുവരിയിലെ പരീക്ഷകള്‍ക്കാണ് നവംബര്‍ 23 മുതല്‍ ഡിസംബര്‍ 12 വരെ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരീക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ മുന്നറിയിപ്പ് നല്‍കും. പരീക്ഷ എഴുതാന്‍ സാധിക്കില്ല എങ്കില്‍ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ പാടില്ലെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ കണ്‍ഫര്‍മേഷന്‍ കൊടുത്തിട്ട് എഴുതാതിരിക്കുമ്പോള്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം.

എന്നാല്‍ പരീക്ഷയ്ക്ക് എത്തിാന്‍ സാധിക്കാഞ്ഞത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ന്യായമായ കാരണങ്ങള്‍ പരീക്ഷ എഴുതാന്‍ കഴിയാതെ പോകുന്നവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎസ് സിക്ക് അപേക്ഷ നല്‍കാം. പരീക്ഷ കഴിഞ്ഞതിന് ശേഷം തൊട്ടടുത്തുള്ള ദിവസങ്ങളില്‍ തന്നെ നിശ്ചിത രേഖകള്‍ സഹിതം പി എസ് സി പരീക്ഷ കണ്‍ട്രാളര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ പരിശോധിച്ച്‌ വ്യക്തമായ കാരണത്തിലാണ് പരീക്ഷയില്‍ നിന്ന് വിട്ടുനിന്നതെന്ന് ബോധ്യപ്പെട്ടാല്‍ ശിക്ഷാ നടപടിയില്‍ നിന്ന് ഒഴിവാക്കും.