video
play-sharp-fill

കപ്പ് ‘ തടിയനും ‘ പിള്ളേരും തൂക്കിയിട്ടുണ്ട്… തടിയന്റെ ടീം ഷമയോടെ കളിച്ചു … വിജയിച്ചു;  രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടതോടെ ഷമ മുഹമ്മദിനെ ട്രോളി സോഷ്യല്‍ മീഡിയ

കപ്പ് ‘ തടിയനും ‘ പിള്ളേരും തൂക്കിയിട്ടുണ്ട്… തടിയന്റെ ടീം ഷമയോടെ കളിച്ചു … വിജയിച്ചു; രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടതോടെ ഷമ മുഹമ്മദിനെ ട്രോളി സോഷ്യല്‍ മീഡിയ

Spread the love

ദുബായ്: രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെ ട്രോളി സോഷ്യല്‍ മീഡിയ. കോണ്‍ഗ്രസ് നേതാവിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന തരത്തില്‍ ട്രോള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

രോഹിതിന് വീര പരിവേഷം നല്‍കുന്നതും കോണ്‍ഗ്രസിനെ ആകെ കളിയാക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച്‌ ഷമ മുഹമ്മദ് എക്‌സില്‍ പോസ്‌റ്റിട്ടിരുന്നു.

‘ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയ അത്ഭുതാവഹമായ പ്രകടനത്തിന് ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുന്നു. 76 റണ്‍സെടുത്ത് മുന്നില്‍ നിന്ന് നയിക്കുകയും വിജയത്തിന് അടിത്തറയിടുകയും ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും അഭിനന്ദിക്കുന്നു. ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ചു’ -അഭിനന്ദന ട്വീറ്റില്‍ ഷമ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷമയുടെ പോസ്റ്റിന് താഴെയും ആരാധകര്‍ ട്രോളുമായി രംഗത്തു വന്നു. കരഞ്ഞുകൊണ്ട് ഇന്ത്യന്‍ ടീമുനുള്ള അഭിനന്ദന കുറിപ്പെഴുതുന്നു എന്ന് പറയുന്ന ട്രോള്‍ വിഡിയോയും കൂട്ടത്തിലുണ്ട്. ഷമയെ ട്രോളി മലയാളി ആരാധകരും സജീവമായുണ്ട്.

കപ്പ് ‘ തടിയനും ‘ പിള്ളേരും തൂക്കിയിട്ടുണ്ട്, തടിയന്റെ ടീം ഷമയോടെ കളിച്ചു … വിജയിച്ചു, ഇങ്ങനെ പോകുന്നു മലയാളി ക്രിക്കറ്റ് ആരാധകരുടെ ട്രോള്‍. നേരത്തെ, രോഹിത് ശര്‍മയുടെ ശരീര പ്രകൃതിയെ മോശം ഭാഷയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഷമ ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

രോഹിത് ശര്‍മ തടിയനാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നുമായിരുന്നു ഷമ മുഹമ്മദിന്റെ വിവാദ ട്വീറ്റ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ പോസ്റ്റ്. വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഇവര്‍ ട്വീറ്റ് പിന്‍വലിച്ചിരുന്നു.