പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തിവിരോധം ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ; നവീന്റെ കയ്യില്‍ രാഖി കെട്ടിയതിനെ ചോദ്യം ചെയ്തതും പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളും കൊലപാതകത്തിനു കാരണമായി; ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി പൊലീസ്
സ്വന്തം ലേഖിക
പാലക്കാട്: ഷാജഹാൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ വ്യക്തമാക്കി പൊലീസ്.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നാല് പേരില്‍ ഒരാളായ നവീന്റെ കയ്യില്‍ രാഖി കെട്ടിയതിനെ ഷാജഹാന്‍ ചോദ്യം ചെയ്തതും പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളും കൊലപാതകത്തിനു കാരണമായെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് വ്യക്തമാക്കി. കൊലപാതകത്തിന്റെ സൂത്രധാരന്‍ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീന്‍ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതല്‍ പേര്‍ കസ്റ്റഡിയിലുണ്ട്.
കൊല നടന്ന സ്ഥലത്ത് എത്തിച്ച പ്രതികള്‍ക്കു നേരെ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ചും അസഭ്യം പറഞ്ഞും പ്രതിഷേധിച്ചു. ഷാജഹാനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന മൂന്ന് വാളുകളും കണ്ടെടുത്തു.
പ്രതികള്‍ക്കു ഷാജഹാനോടുള്ള വ്യക്തിവിരോധം ഉള്‍പ്പെടെ കൊലപാതകത്തിനു കാരണമായെന്നു പൊലീസ് പറഞ്ഞു. പ്രതികള്‍ രാഖി കെട്ടിയതുമായി ബന്ധപ്പെട്ടും ഗണേശോത്സവത്തിന്റെ ഫ്ലെക്സ് ബോര്‍ഡ് വച്ചതുമായി ബന്ധപ്പെട്ടും ഈയിടെ തര്‍ക്കമുണ്ടായിരുന്നു.