video
play-sharp-fill

അദ്ധ്യാപിക ക്ലാസ് എടുത്തുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ പത്ത് വയസ്സുകാരി മരിച്ചു

അദ്ധ്യാപിക ക്ലാസ് എടുത്തുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ പത്ത് വയസ്സുകാരി മരിച്ചു

Spread the love

 

സ്വന്തം ലേഖിക

സുൽത്താൻ ബത്തേരി: അദ്ധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് പത്തുവയസ്സുകാരി മരിച്ചു. സർവജന ഹൈസ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറീൻ (10) ആണ് മരിച്ചത്.

ക്ലാസ് മുറിയിലെ തറയിലുള്ള മാളത്തിനടുത്തു നിന്നു കാലിൽ എന്തോ തട്ടിയതായി കുട്ടി ടീച്ചറോട് പറഞ്ഞിരുന്നു. എന്നാൽ സിമന്റ് അടർന്നുള്ള ഭാഗം കൊണ്ടതാകുമെന്നാണ് സംശയിച്ചത്.വൈകാതെ രക്തം കട്ടപിടിച്ച് കുട്ടി അവശനിലയിലായി. തുടർന്ന് വീട്ടുകാരെ വിവരമറിയിച്ച് ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യനില തീരെ വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മരണം സംഭവിക്കുകയായിരുന്നു. അഭിഭാഷകരായ പുത്തൻകുന്ന് ചിറ്റുരിലെ ഞെണ്ടൻവീട്ടിൽ അബ്ദുൾ അസീസിന്റെയും സജ്നയുടെയും മകളാണ്. സഹോദരങ്ങൾ: അമിയ ജെബിൻ, ആഖിൽ.