ഭാര്യയും ഭർത്താവും മാത്രമല്ല ലൈംഗിക പങ്കാളി ; സ്ത്രീയ്ക്കും പുരുഷനും ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികള്‍ ; സര്‍വേ റിപ്പോർട്ട് പുറത്ത്
സ്വന്തം ലേഖകൻ
ഒരു വ്യക്തിക്ക് എത്ര ലൈംഗിക പങ്കാളികളുണ്ടാകും എന്ന് ചോദിച്ചാല്‍ സത്യം പറയുന്നവര്‍ അപൂര്‍വമായിരിക്കും. ഒരു സര്‍വേ പ്രകാരം അമേരിക്കയില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക പങ്കാളികളുടെ ശരാശരി എണ്ണം 7.2 ആണെന്ന് കണ്ടെത്തി.
യുകെ ആസ്ഥാനമായുള്ള ആരോഗ്യ സൗന്ദര്യ വസ്തുക്കളുടെ റീട്ടെയിലര്‍ നടത്തിയ സര്‍വേയില്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും യൂറോപ്പിലെയും 2,000-ത്തിലധികം പുരുഷന്മാരോടും സ്ത്രീകളോടും ലൈംഗിക ചരിത്രത്തെക്കുറിച്ചുള്ള അവരുടെ ചിന്തകളും അനുഭവങ്ങളും വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. പലതും സത്യസന്ധമായിരിക്കില്ലെങ്കിലും കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈംഗിക പങ്കാളികളുടെ ശരാശരി എണ്ണം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. ലൂസിയാന നിവാസികള്‍ക്ക് ശരാശരി 15.7 ലൈംഗിക പങ്കാളികള്‍ ആണ് ഉള്ളത്. അതേസമയം യൂട്ടയില്‍ 2.6 ആണ്. യൂട്ടയിലെ താമസക്കാരില്‍ 62 ശതമാനത്തിലധികം പേരും ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്സിലെ അംഗങ്ങളാണ്. ഇതാകം ലൈംഗിക പങ്കാളികളുടെ എണ്ണം കുറയാനും കാരണമായത്.
യുകെയില്‍ ഒരു വ്യക്തിക്ക് ശരാശരി 7 ലൈംഗിക പങ്കാളികളാണെങ്കില്‍ ഇറ്റലിയില്‍ അത് 5.4 ആണ്. സര്‍വേ പ്രകാരം, 41.3 ശതമാനം പുരുഷന്മാരും 32.6 ശതമാനം സ്ത്രീകളും തങ്ങളുടെ ലൈംഗിക ചരിത്രത്തെക്കുറിച്ച് കള്ളം പറഞ്ഞതായി സമ്മതിച്ചു. പുരുഷന്മാര്‍ അവരുടെ ലൈംഗിക പങ്കാളികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് പറയാനുള്ള സാധ്യത കൂടുതലാണ്. അതേസമയം, സ്ത്രീകള്‍ എണ്ണം കുറച്ചു പറയാനാണ് സാധ്യത.
പങ്കാളികളുടെ ലൈംഗിക ചരിത്രത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പൊതുവെ പുരുഷന്മാരേക്കാള്‍ വഴക്കമുള്ളവരാണ്. 15.2 പങ്കാളികള്‍ ഉള്ളവരെ വേശ്യാവൃത്തിക്കാരായാണ് കാണുന്നത്. 14 അല്ലെങ്കില്‍ അതില്‍ കുറവുള്ള സ്ത്രീ പങ്കാളികളെയാണ് ഇഷ്ടപ്പെടുന്നതെന്ന് പുരുഷന്മാര്‍ പറഞ്ഞു.
ബന്ധത്തിന്റെ ആദ്യ മാസത്തിനുള്ളില്‍ ലൈംഗിക ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്നത് ഉചിതമാണെന്ന് 30 ശതമാനം പേരും പ്രതികരിച്ചു. ലൈംഗിക ചരിത്രം പങ്കിടേണ്ടത് പ്രധാനമാണ് എന്നാണ് ഇവര്‍ പറയുന്നത്. ആദ്യത്തെ എട്ട് മാസത്തിനുള്ളില്‍ നിങ്ങള്‍ സംസാരിക്കേണ്ട കാര്യമാണിതെന്ന് 81 ശതമാനം പേര്‍ കരുതുന്നു.
ഒരു പുതിയ പങ്കാളിയുമായി ലൈംഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്ബ് ലൈംഗിക ചരിത്രം ചര്‍ച്ചചെയ്യേണ്ടതുണ്ട്. കൂടുതല്‍ പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍ക്ക് ലൈംഗിക രോഗം പിടിപെടാന്‍ ഇടയുണ്ടെന്നതിനാലാണിത്.