play-sharp-fill
നടി ആക്രമിക്കപ്പെട്ട സംഭവം: നിർണ്ണായക സാക്ഷി വിസ്താരം വെള്ളിയാഴ്ച ; പൾസർ സുനിയുടെ സുഹൃത്ത് ഉൾപ്പെടെ ആറ് പേരെ വിസ്തരിക്കും

നടി ആക്രമിക്കപ്പെട്ട സംഭവം: നിർണ്ണായക സാക്ഷി വിസ്താരം വെള്ളിയാഴ്ച ; പൾസർ സുനിയുടെ സുഹൃത്ത് ഉൾപ്പെടെ ആറ് പേരെ വിസ്തരിക്കും

സ്വന്തം ലേഖകൻ

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക സാക്ഷി വിസ്താരം വെള്ളിയാഴ്ച നടക്കും. കേസിലെ 104ാം സാക്ഷിയും പൾസർ സുനിയുടെ സുഹൃത്തുമായ അമ്പലപ്പുഴ സ്വദേശി മനു ഉൾപ്പെടെ ആറ് പേരെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിസ്തരിക്കുന്നത്.


ഇതിൽ അധികവും പൾസർ സുനിയുടെ സുഹൃത്തുക്കളാണ്. നടിയെ ആക്രമിച്ച വാഹനത്തിൽവെച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ പൾസർ സുനി മനുവിനെ കാണിച്ചതായാണ് പ്രോസിക്യൂഷൻ പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് വിസ്തരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ട ദൃശ്യങ്ങൾ ഉറപ്പു വരുത്താൻ ദൃശ്യങ്ങൾ കോടതിയിൽ സാക്ഷിയെ വീണ്ടും കാണിക്കും. നടിയെ ആക്രമിച്ചതിന് ശേഷം അമ്പലപ്പുഴയിലെ വീട്ടിലെത്തിയപ്പോൾ മനുവിനെ സുനി ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. മനുവിന്റെ ഭാര്യയേയും തമ്മനത്തുള്ള പൾസർ സുനിയുടെ സുഹൃത്തനേയും വ്യാഴാഴ്ച വിസ്തരിച്ചിരുന്നു.

Tags :