ജോഷ്വാ പ്രദർശനത്തിന്

ജോഷ്വാ പ്രദർശനത്തിന്

അജയ് തുണ്ടത്തിൽ

കോട്ടയം : ദി എലൈവ് മീഡിയ നിർമ്മിച്ച് നവാഗതനായ പീറ്റർ സുന്ദർദാസ് കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോഷ്വാ’ ഉടൻ തീയേറ്ററുകളിലെത്തും.

കടലിന്റെ പശ്ചാത്തലത്തിൽ മുഹൂർത്തങ്ങളൊരുക്കി, പ്രണയവും സസ്‌പെൻസും സമന്വയിപ്പിച്ച മുഴുനീള ഫാമിലി ത്രില്ലറാണീ ചിത്രം. ജീവിത മൂല്യങ്ങളിലൂന്നിയുള്ളൊരു സന്ദേശമാണീ ചിത്രം പ്രേക്ഷകരോട് സംവദിക്കുന്നത്. ഒപ്പം സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നും ചിത്രം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ‘മാസ്റ്റർ ഏബൽ പീറ്റർ ‘ എന്ന കുട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുട്ടിയിലൂടെയാണ് സിനിമയുടെ മുന്നോട്ടുള്ള സഞ്ചാരം. തിരുവനന്തപുരമാണ് മുഖ്യ ലൊക്കേഷൻ.

മാസ്റ്റർ ഏബൽ പീറ്ററിനു പുറമെ പ്രിയങ്ക നായർ, ഹേമന്ത് മേനോൻ , ഫെബിൻ, അനുട്രെസ്സ, ആനന്ദ്, ദിനേശ് പണിക്കർ , മങ്കാ മഹേഷ്, അനിൽ പപ്പൻ, രാജ്കുമാർ, തിരുമല രാമചന്ദ്രൻ , രാജ്‌മോഹൻ, സാബു വർഗ്ഗീസ്, അഞ്ജു നായർ, അലക്‌സ് കോയിപ്പുറത്ത് എന്നിവരഭിനയിക്കുന്നു.

ബാനർ, നിർമ്മാണം – ദി എലൈവ് മീഡിയ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – പീറ്റർ സുന്ദർദാസ് , ഛായാഗ്രഹണം – എസ് ലോവൽ, എഡിറ്റിംഗ് – രതീഷ് മോഹൻ, -എസ് പി മഹേഷ്, ഗാനരചന – ഹരിനാരായണൻ, സംഗീതം – ഗോപിസുന്ദർ, ആലാപനം -നിരഞ്ജ് സുരേഷ്, ദിവ്യ എസ് മേനോൻ , നിത്യ മാമ്മൻ, രാധാകൃഷ്ണൻ , ആക്ഷൻ – അനിൽ , സഹസംവിധാനം – വി എസ് സജിത്ലാൽ, രഞ്ജിത്ത് രാജേന്ദ്രൻ, സ്റ്റിൽസ് – ഷാലു വിതരണം -വൈശാലി ഫിലിംസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ