വിവാഹത്തലേന്ന് വധുവിനെ തട്ടിക്കൊണ്ടുപോയി കാമുകൻ പീഡിപ്പിച്ച സംഭവം ; ഭർത്താവിന്റെ പരാതിയിൽ യുവാവ് പൊലീസ് പിടിയിൽ

വിവാഹത്തലേന്ന് വധുവിനെ തട്ടിക്കൊണ്ടുപോയി കാമുകൻ പീഡിപ്പിച്ച സംഭവം ; ഭർത്താവിന്റെ പരാതിയിൽ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

വർക്കല: വിവാഹത്തലേന്ന് വധുവിനെ തട്ടിക്കൊണ്ടുപോയി കാമുകൻ പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ യുവാവ് പൊലീസ് പിടിയിൽ. വർക്കല മേൽവെട്ടൂർ കയറ്റാഫീസ് ജംഗ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബാണ് (23) അറസ്റ്റിലായത്.

വിവാഹ തലേന്ന് പീഡനം നടന്ന വിവരം യുവതി വീട്ടുകാരെ അറിയിച്ചിരുന്നില്ല. അടുത്ത ദിവസം കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടക്കുകയും ചെയ്തു. വിവാഹശേഷം യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഇതോടെ ഭർത്താവ് യുവതിയെ മട്ടന്നൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്നാണ് വർക്കല പോലീസിൽ പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർക്കല സ്വദേശിനിയായ യുവതിയെ മുൻപരിചയമുണ്ടായിരുന്ന പ്രതി തട്ടിക്കൊണ്ടുപോയത്. തുടർന്ന് കയറ്റാഫീസ് ജംഗ്ഷനു സമീപത്തുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് യുവതിയെ വീടിനു സമീപത്തെത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. കയറ്റാഫീസ് ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.