
മാനസികവെല്ലുവിളി നേരിടുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം ; പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. ശക്തികുളങ്ങര സ്വദേശി യേശുദാസനാണ് അറസ്റ്റിലായത്. അര്‍ധരാത്രിയില്‍ 41 കാരിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസിലേല്‍പ്പിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് യേശുദാസന്‍ യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ബഹളംവെച്ചു. ഇതോടെ നാട്ടുകാരും ബന്ധുക്കളും എത്തി പിടികൂടുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കായലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളിയാണ് യേശുദാസന്‍. പ്രായമായ അച്ഛനും അമ്മയും മാത്രമാണ് യുവതിക്കൊപ്പമുള്ളതെന്ന് മനസ്സിലാക്കിയാണ് ഇയാള്‍ അവരുടെ വീട്ടിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ശക്തികുളങ്ങര പൊലീസ് യേശുദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നേരത്തെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കുട്ടിയെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.