Spread the love

 

മലപ്പുറം: എട്ടുവയസുകാരനെ പീഡിപ്പിച്ച യുവാവിന് 55 വർഷം കഠിന തടവും 85,000 രൂപ പിഴയും. മലപ്പുറം എടക്കര ഉണിച്ചന്തം പുതുവാൻ ചോല ജിൻഷാദി (30)നെയാണ് നിലമ്പൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്.

video
play-sharp-fill

 

പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. 2021 നവംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൂണ്ടയിട്ട് മീൻ പിടിക്കാനാണെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ കൊണ്ടുപോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു.