play-sharp-fill
പതിനൊന്നുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ട് വായില്‍ തുണി തിരുകി പീഡനം: യുവാവ് പിടിയിൽ

പതിനൊന്നുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ട് വായില്‍ തുണി തിരുകി പീഡനം: യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

ബേക്കല്‍: പതിനൊന്നുകാരിയെ ഭീഷണിപ്പെടുത്തി കാറില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിയെന്ന് സംശയിക്കുന്നയാളെ ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ബേക്കല്‍ പൊലീസ് സ്‌റ്റേഷന് സമീപം കോട്ടിക്കുളത്ത് താമസിക്കുന്ന യുവാവാണ് പിടിയിലായത്.

ജൂണ്‍ 18ന് രാവിലെ ഏഴ് മണിയോടെയാണ് ക്ലാസ്സിന് പോവുകയായിരുന്ന പതിനൊന്നുകാരിയെ യുവാവ് കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെങ്കിലും കുട്ടി കുറച്ചു ദിവസം മുമ്ബാണ് സഹോദരിയോട് വിവരം വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബേക്കല്‍ പൊലീസിന് ലഭിച്ച പരാതിയില്‍ റജിസ്‌റ്റർ ചെയ്ത കേസ്സിലെ പ്രതിയെയാണ് താമസ സ്ഥലത്തുനിന്നും പിടികൂടിയത്. പിടിയിലായ യുവാവിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷമാണ് കൃത്യം നടത്തിയത്.

ഒന്നിലധികം പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലും കൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.

ഒന്നിലധികം പേരുള്‍പ്പെട്ട പീഡനമായതിനാല്‍ പുതുതായി ചുമതലയേറ്റ ബേക്കല്‍ ഡിവൈ.എസ്‌.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഇൻസ്‌പെക്ടർ കെ.പി ഷൈൻ ആണ് കേസ് അന്വേഷണം നടത്തുന്നത്. എസ്.ഐ അരുണ്‍ മോഹനാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.