
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.
ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും പണം വാങ്ങി വഞ്ചിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ന്യൂസീലൻഡില്‍ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശിയായ 28 വയസ്സു കാരിയാണ് കണ്ണൂർ വനിതാ പോലീസില്‍ പരാതി നല്‍കിയത്. കണ്ണൂർ വനിതാ പോലീസാണ് കേസെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇ-മെയിലായി പരാതി നല്‍കുകയായിരുന്നു. തുടർന്ന് പോലീസ് ഫോണില്‍ വിളിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി. 2018 മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു.
2020 ജനുവരി ആറിന് കൂർഗില്‍നിന്ന് നാട്ടിലേക്കുള്ള യാത്രാ മധ്യേ കാറില്‍വെച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് അക്രമിച്ച കേസിലെ ഒന്നാം പ്രതി കൂടിയാണ് എം സി അതുല്‍



