കാലടി സര്‍വകലാശാലയിലെ ഗവര്‍ണറുടെ പരിപാടിക്ക് വേണ്ടി ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിൻവലിച്ചു; ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറാണ് പിൻവലിച്ചത്

Spread the love

എറണാകുളം: ഗവർണറുടെ പരിപാടിക്ക് വേണ്ടി ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ച്‌ കാലടി സർവകലാശാല.

video
play-sharp-fill

ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും പ്രസംഗം അവസാനിക്കുമ്പോള്‍ കയ്യടിക്കണമെന്നുമടക്കമുള്ള വിവിധ നിർദേശങ്ങളാണ് സർക്കുലറിലുണ്ടായിരുന്നത്.

ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറാണ് പിൻവലിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ സർവകലാശാലയില്‍ എത്തുക. ഇതിന് മുന്നോടിയായാണ് സർ‌വകലാശാല കർശന നിർദേശങ്ങള്‍ പുറത്തിറക്കിയത്. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നായിരുന്നു സർവകലാശാല ഇറക്കിയ സർക്കുലർ.

മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡിലാക്കണം. പ്രസംഗം അവസാനിക്കുമ്പോള്‍ കയ്യടിക്കണമെന്നും സർക്കുലറിലുണ്ട്. പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങള്‍ ഒഴിവാക്കണമെന്നും ഗവർണർ മടങ്ങും വരെ ആരും ഹാള്‍ വിട്ടു പുറത്ത് പോകരുതെന്നും സർവകലാശാല ഇറക്കിയ പ്രത്യേക സർക്കുലറില്‍ നിർദേശമുണ്ടായിരുന്നു.