‘വീണ്ടും അമ്മയാകാൻ പോകുന്നു’; സന്തോഷം പങ്കുവച്ച്‌ ബോളിവുഡ് സൂപ്പർ താരങ്ങളായ ദീപിക പദുക്കോണും രണ്‍വീർ സിംഗും

Spread the love

മുംബൈ: ബോളിവുഡ് സൂപ്പർ താരങ്ങളായ ദീപിക പദുക്കോണും രണ്‍വീർ സിംഗും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചു.

video
play-sharp-fill

ദമ്പതികള്‍ അവരുടെ മകള്‍ ദുവയെ ചേർത്തുനിർത്തി ഗർഭ പരിശോധന കിറ്റ് പിടിച്ചുനില്‍ക്കുന്ന മനോഹരമായ ചിത്രം സഹിതം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേരാണ് ആശംസകളുമായി എത്തുന്നത്.

 

2018 നവംബറില്‍ ഇറ്റലിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ദീപികയും രണ്‍വീർ സിംഗും വിവാഹിതരായത്. 2024 സെപ്തംബർ എട്ടിനാണ് ഇരുവർക്കും മകള്‍ ജനിച്ചത്. ജനിച്ച്‌ രണ്ടുമാസങ്ങള്‍ക്ക് ശേഷം മകളുടെ പേര് താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ‘ദുവ പദുകോണ്‍ സിംഗ് ‘ എന്നായിരുന്നു പേര്. ദുവ എന്നാല്‍ പ്രാർത്ഥന എന്നാണർത്ഥം. ഞങ്ങളുടെ പ്രാർത്ഥനകള്‍ക്കുള്ള ഉത്തരമാണ് അവള്‍ എന്നാണ് അന്ന് ദീപിക ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തന്റെ ആദ്യ ഗർഭം സങ്കീർണ്ണമായിരുന്നുവെന്ന് ദീപിക ഒരിക്കല്‍ പങ്കുവച്ചിരുന്നു. പ്രത്യേകിച്ച്‌ അവസാന മൂന്ന് മാസങ്ങളില്‍. എട്ട് മുതല്‍ ഒമ്പത് വരെ മാസങ്ങള്‍ ശാരീരികമായും വൈകാരികമായും തളർച്ചയുണ്ടാക്കുന്നതായിരുന്നുവെന്നും ഒരേ സമയം വ്യത്യസ്ത വികാരങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും ദീപിക പറഞ്ഞിരുന്നു. ധുരന്ധർ 2 എന്ന സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുന്ന തന്റെ ഭർത്താവ് രണ്‍വീർ സിംഗിനോടുള്ള നന്ദിയും ദീപിക അന്ന് രേഖപ്പെടുത്തിയിരുന്നു.