
പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി; ബ്ലാക്ക്മെയില്‍ ചെയ്ത് 16 കാരിയെ പീഡിപ്പിച്ചു; കോട്ടയത്ത് യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി 16-കാരിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ വിഷ്ണു (21) വിനെ ആണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയംനടിച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടാണ് കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രതി കൈക്കലാക്കിയത്.
തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഭയം മൂലം വിവരങ്ങള്‍ പുറത്തു പറയാതെ കഴിയുകയായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ്, പ്രതിയെ തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍നിന്നാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ കാണാതായതായി കുറവിലങ്ങാട് പൊലീസില്‍ പരാതി ലഭിച്ചു. കുട്ടിയെ കണ്ടെത്തിയശേഷം പൊലീസ് വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.