video
play-sharp-fill

ലൈംഗികശേഷി നഷ്ടപ്പെട്ടത് മറച്ചുവെച്ച് വിവാഹം; കുട്ടികളുണ്ടാകാൻ സ്വന്തം പിതാവിനെ കൊണ്ട് ഭാര്യയെ പീഡിപ്പിച്ചു; ഒടുവിൽ വ്യാജ സിദ്ധന്റെ നിർദേശപ്രകാരം കോഴി രക്തം കുടിപ്പിച്ചു; ഭർത്താവിനെതിരെ കേസെടുത്തു

ലൈംഗികശേഷി നഷ്ടപ്പെട്ടത് മറച്ചുവെച്ച് വിവാഹം; കുട്ടികളുണ്ടാകാൻ സ്വന്തം പിതാവിനെ കൊണ്ട് ഭാര്യയെ പീഡിപ്പിച്ചു; ഒടുവിൽ വ്യാജ സിദ്ധന്റെ നിർദേശപ്രകാരം കോഴി രക്തം കുടിപ്പിച്ചു; ഭർത്താവിനെതിരെ കേസെടുത്തു

Spread the love

ന്യൂഡല്‍ഹി : ലൈംഗികശേഷി നഷ്ടപ്പെട്ട ഭര്‍ത്താവ് കുട്ടികളുണ്ടാകുന്നതിനായി കോഴിയുടെ രക്തം കുടിപ്പിച്ചതായി യുവതിയുടെ പരാതി.

പൂനെയിലെ ഭൊസാരി പൊലീസ് സ്റ്റേഷനിലാണ് 33-കാരിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.
ലൈംഗിക ശേഷി നഷ്ടപ്പെട്ട കാര്യം മറച്ചുവെച്ച് വിവാഹം ചെയ്ത ഭർത്താവ് ആദ്യം പിതാവിന് കൊണ്ട് പീഡിപ്പിച്ചെന്നും
ആ നീക്കം പരാജയപ്പെട്ടപ്പോള്‍ ഒരു വ്യാജ സിദ്ധന്റെ ഉപദേശം അനുസരിച്ച്‌ കോഴിയുടെ രക്തം തന്നെ കൊണ്ട് കുടിപ്പിക്കുയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ മാതാവിനെതിരെ സ്ത്രീ പീഡനത്തിന് കേസും എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍ജിനീയറായ ഭര്‍ത്താവും പരാതിക്കാരിയും 2018-ലാണ് വിവാഹിതരായത്. കഴിഞ്ഞ നാലു മാസമായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര കദം പറഞ്ഞു.