വിധവയായ അമ്പത്കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി

വിധവയായ അമ്പത്കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി

സ്വന്തം ലേഖകന്‍

ഉത്തര്‍പ്രദേശ്: വിധവയായ അമ്പത്കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. ഡിസംബര്‍ ഏഴിനാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. വെള്ളിയാഴ്ച്ചയാണ് സ്ത്രീയുടെ ഗ്രാമത്തില്‍ തന്നെയുള്ള അഖിലേഷ് അഹിര്‍വാര്‍ എന്നയാള്‍ക്കെതിരെ സ്ത്രീ പരാതി നല്‍കിയത്. അഖിലേഷ് അഹിര്‍വാര്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഇതില്‍ താന്‍ ഗര്‍ഭിണിയായെന്നും സ്ത്രീ വ്യക്തമാക്കുന്നുണ്ട്.

സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. പൊലീസ് സ്ത്രീയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. ആരോപണവിധേയനായ അഖില്‍ അഹിര്‍വാറിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ കോട്ട് വാലി സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :