play-sharp-fill
13കാരിക്കുനേരേ ലൈംഗികാതിക്രമം;സ്കൂള്‍ മാനേജര്‍ക്കെതിരേ പോക്സോ കേസ്.

13കാരിക്കുനേരേ ലൈംഗികാതിക്രമം;സ്കൂള്‍ മാനേജര്‍ക്കെതിരേ പോക്സോ കേസ്.

സ്വന്തം ലേഖകൻ 

മലപ്പുറം: 13കാരിക്കുനേരേ ലൈംഗികാതിക്രമം;സ്കൂള്‍ മാനേജര്‍ക്കെതിരേ പോക്സോ കേസ്.

പോക്സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടർന്ന് മലപ്പുറം ജില്ലയിലെ കാരക്കുന്ന് പഴേടം എഎംഎല്‍പി സ്കൂള്‍ മാനേജര്‍ എം.എ.അഷ്റഫിനെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അയോഗ്യനാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ നിര്‍വഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് ചുമതല നല്‍കി.

മാനേജര്‍ക്കെതിരേ ജൂലൈ 13-ന് പോക്സോ വകുപ്പ് പ്രകാരം മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആലുവ സ്വദേശിയായ 13 കാരിയുടെ പിതാവാണ് പരാതി നല്‍കിയത്. പിന്നീട് പോലീസ്‌അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച്‌ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.

പ്രതിയുടെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്ബുള്ളതായും കണ്ടെത്തി.