play-sharp-fill
കോട്ടയം നഗരത്തിൽ മുട്ടമ്പലത്തുള്ള ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം അനാശാസ്യക്കാർ തമ്പടിക്കുന്നത് റെയ്ഡ് ഒഴിവാക്കാനെന്ന് സൂചന; മുട്ടമ്പലത്ത് അനാശാസ്യം നടത്തുന്ന അഞ്ജു വാടകയ്ക്ക് എടുത്തത് നഗരത്തിലെ പ്രമുഖ ഡോക്ടറുടെ വീട്; അനാശാസ്യത്തിന് ആളെ എത്തിക്കുന്നത് മീനടം സ്വദേശി ജയകുമാർ

കോട്ടയം നഗരത്തിൽ മുട്ടമ്പലത്തുള്ള ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം അനാശാസ്യക്കാർ തമ്പടിക്കുന്നത് റെയ്ഡ് ഒഴിവാക്കാനെന്ന് സൂചന; മുട്ടമ്പലത്ത് അനാശാസ്യം നടത്തുന്ന അഞ്ജു വാടകയ്ക്ക് എടുത്തത് നഗരത്തിലെ പ്രമുഖ ഡോക്ടറുടെ വീട്; അനാശാസ്യത്തിന് ആളെ എത്തിക്കുന്നത് മീനടം സ്വദേശി ജയകുമാർ

കോട്ടയം: നഗരത്തിൽ മുട്ടമ്പലത്തുള്ള ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം തന്നെ അനാശാസ്യക്കാർ വീട് വാടകയ്ക്ക് എടുക്കുന്നത് പൊലീസ് റെയ്ഡ് ഒഴിവാക്കാനെന്ന് സൂചന.

ജില്ലാ കളക്ടറും, ജില്ലാ പോലീസ് മേധാവിയും, ജില്ലാ സെഷൻസ് ജഡ്ജും , നഗരത്തിലെ പ്രമുഖരായിട്ടുള്ള നിരവധി വ്യക്തിത്വങ്ങളും താമസിക്കുന്ന മുട്ടമ്പലത്ത് അനാശാസ്യ സംഘങ്ങൾ തമ്പടിക്കുന്നുവെന്ന തേർഡ് ഐ ന്യൂസ് വാർത്ത ഞെട്ടലോടെയാണ് കോട്ടയംകാർ കേട്ടത്.


വാർത്ത പുറത്തുവന്നതിന് പിന്നാലെ അനാശാസ്യക്കാർ കച്ചവടം നിർത്തി മുങ്ങിയിരുന്നു. പോലീസ് നടപടിയും പരിശോധനയും അവസാനിച്ചതോടെ അഞ്ജുവും സജനയും തിരികെ എത്തി കച്ചവടം ഉഷാറാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടമ്പലത്ത് അനാശാസ്യം നടത്തുന്ന അഞ്ജുവെന്ന കൊല്ലംകാരി വാടകയ്ക്ക് എടുത്തത് നഗരത്തിലെ പ്രമുഖ ഡോക്ടറുടെ വീടാണ്. ഇത്തരത്തിൽ നാട്ടിൽ നിലയും വിലയും ഉള്ളവരുടെ വീടുകൾ വാടകയ്ക്ക് എടുത്ത് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ഇവർ ചെയ്യുന്നത്. അഞ്ജുവിന്റെ വീട്ടിലേക്ക് അനാശാസ്യത്തിന് ആളെ എത്തിക്കുന്നത് മീനടം സ്വദേശിയായ ജയകുമാർ എന്നയാളാണ്.

തിരുനക്കര കേന്ദ്രീകരിച്ച് സജനയും, മനോജും, കഞ്ഞിക്കുഴിയും മാങ്ങാനവും കേന്ദ്രീകരിച്ച് ശ്രുതിയും വൻതോതിൽ ഉള്ള അനാശാസ്യ ഇടപാടുകളാണ് നടത്തുന്നത്. നഗരത്തിൽ ഇത്രയേറെ അനാശാസ്യക്കാർ ഉണ്ടായിട്ടും പോലീസ് നടപടി ഉണ്ടാകുന്നില്ലെന്ന് അതിശയകരമാണ്.

നഗരത്തിലെ അനാശാസ്യക്കാർക്കെതിരേ തുടർച്ചയായി തേർഡ് ഐ ന്യൂസ് വാർത്തകൾ പ്രസിദ്ധീകരിച്ചതോടെ ശക്തമായ നടപടിയുമായി സ്പെഷ്യൽ ബ്രാഞ്ചും ഇൻ്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.