
തിരുവനന്തപുരം: കഴക്കൂട്ടത്ത് പോലീസ് നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത കുടിയേറ്റം നടത്തിയ രണ്ട് ബംഗ്ലാദേശി യുവതികളെയും കൂടെയുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തു.
ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണാടക സ്വദേശി ഡാനിയല്‍, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാള്‍ സ്വദേശി മൗസ്മി ബിസ്വാള്‍ എന്നിവരും സംഘത്തിലുണ്ട്.
കാര്യവട്ടം മേനല്ലൂരില്‍ രണ്ടാഴ്ച മുമ്പാണ് ഈ സംഘം ഇരുനില വീട് വാടകയ്ക്കെടുത്തത്. ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന്‍റെ പരിശോധനയില്‍ കഴക്കൂട്ടം പോലീസാണ് ഇവരെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം നഗരത്തില്‍ രണ്ട് ബംഗ്ലാദേശികള്‍ അനധികൃതമായി താമസിച്ചതിന് പിടിയിലായിരുന്നു. ഈ യുവതികളെ ഉപയോഗിച്ച് വാണിഭം നടത്തുന്നതായാണ് പോലീസ് സംശയിക്കുന്നത്.
മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധനകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്.







