video
play-sharp-fill
കാറിലിരുന്ന സ്ത്രീകൾക്കു നേരെ നഗ്നതാ പ്രദർശനം: ;ചോദിക്കാൻ ചെന്നവർക്ക് നേരെ അസഭ്യവും ഞാൻ എംഎൽഎയുടെ ആളാണെന്ന ഭീഷണിയും; ഡ്രൈവറെ രക്ഷിക്കാൻ ഒടുവിൽ

കാറിലിരുന്ന സ്ത്രീകൾക്കു നേരെ നഗ്നതാ പ്രദർശനം: ;ചോദിക്കാൻ ചെന്നവർക്ക് നേരെ അസഭ്യവും ഞാൻ എംഎൽഎയുടെ ആളാണെന്ന ഭീഷണിയും; ഡ്രൈവറെ രക്ഷിക്കാൻ ഒടുവിൽ

സ്വന്തം ലേഖകൻ

കൊല്ലം: കാറിലിറുന്ന് മദ്യപിക്കുകയും, സ്ത്രീകളെയും വഴിയാത്രക്കാരെയും വിളിച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത എംഎൽഎയുടെ മുൻ ഡ്രൈവർ നാട്ടുകാരെ ഭീഷണിപ്പെടുത്തി. മദ്യലഹരിയിൽ നാട്ടുകാർക്കു നേരെ ഭീഷണി മുഴക്കിയ ഇയാളെ രക്ഷിക്കാൻ ഒടുവിൽ സാക്ഷാൽ എംഎൽഎ തന്നെ നേരിട്ടെത്തി.

കാറിൽ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ നഗ്‌നതപ്രദശിപ്പിച്ച മുൻ എംഎൽഎയുടെ ഡ്രൈവറെയാണ് ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുർന്ന് പൊലീസ് പിടികൂടി. ഡ്രൈവറെയും കാറും ഉൾപ്പെടെ പിടികൂടി നാട്ടുകാർ അഞ്ചൽ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ എംഎൽ എ പുനലൂർ മധുവിന്റ ഡ്രൈവരായ മണിയാർ സ്വദേശിയായ വിഷ്ണു പ്രസാദിനെയാണ് നഗ്‌നത പ്രദർശിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം നാലുമണിയോടെ അഞ്ചൽ ചന്തമുക്കിന് സമീപത്തെ ബി.വി.യു .പി സ്‌കൂളിന് മുൻവശത്തായിരിന്നു സംഭവം. വിഷ്ണുപ്രസാദിനെ ഇതിന് മുമ്പും സമാനരീതിയിൽ നാട്ടുകാർ പിടികൂടി താക്കീത് നൽകി വിട്ടയച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

നഗ്‌നതാ പ്രദർശനം നടത്തിയെന്ന് കാട്ടി ഒരു വിദ്യാർത്ഥിയും രക്ഷാകർത്താവും പൊലീസിൽ വിഷ്ണുപ്രസാദിനെതിരെ മൊഴി നല്കിട്ടുണ്ട്.എന്നാൽ മുൻ എം.എൽ.എ പുനലൂർ മധു അഞ്ചൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിഷ്ണുപ്രസാദിന് വേണ്ടി വാദിച്ചു.