video
play-sharp-fill

മാറി ചിന്തിക്കൂ മനുഷ്യന്മാരെ… മാറ്റങ്ങൾക്ക് വിധേയരാകൂ… ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല: തൊലി ഉരിക്കുന്ന കമന്റുകളോട് പ്രതികരിച്ച് ഡോ. ഷിംന അസീസ്

മാറി ചിന്തിക്കൂ മനുഷ്യന്മാരെ… മാറ്റങ്ങൾക്ക് വിധേയരാകൂ… ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല: തൊലി ഉരിക്കുന്ന കമന്റുകളോട് പ്രതികരിച്ച് ഡോ. ഷിംന അസീസ്

Spread the love

സ്വന്തംലേഖകൻ

തിരുവനന്തപുരം: സ്കൂൾകാലഘട്ടം മുതൽ തന്നെ കുട്ടികൾക്ക് ലൈ​ഗിംക വിദ്യാഭ്യാസം നൽകേണ്ടത് ആവശ്യമാണെന്ന അഭിപ്രായമാണ് അടുത്തിടെയായി ഉയർന്നു വരുന്നത്.വേണ്ടത്ര അറിവില്ലാത്തതുകൊണ്ടുതന്നെ പലർക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ മടിയാണ്.അറിവില്ലായ്മ കാരണം കുട്ടികളുടെ ഭാ​ഗത്തു നിന്നടക്കം നിരവധി തെറ്റുകുറ്റങ്ങളും സംഭവിക്കുക പതിവാണ്.ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന ആവശ്യം വനിത കമ്മീൻ ശക്തമായി അവതരിപ്പിച്ചത്.

എന്നാൽ വനിത കമ്മീഷൻ അധ്യക്ഷ സതീദേവിയുടെ അഭിപ്രായത്തിനു അശ്ലീലമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഉയരുന്നത്.ലൈംഗികത എന്നു പറയുമ്പോൾ തന്നെ അത് ഒതുക്കിവെയ്ക്കേണ്ട ഒന്നാണെന്ന മനോഭാവത്തിലാണ് പലരും കമന്റുകൾ കുറിച്ചിരിക്കുന്നത്.ഈ കമന്റുകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ലെന്നാണ് ഡോ. ഷിംന അസീസ് പറയുന്നത്. സാക്ഷരകേരളം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവ എന്തെങ്കിലും തരത്തിൽ വല്ല അഭിമാനവും തരുന്നുണ്ടേൽ വനിതാ കമ്മീഷൻ അധ്യക്ഷ വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന് പറഞ്ഞ വാർത്തയുടെ ലിങ്കിനു ചോട്ടിൽ ഒന്ന് പോയി കമന്റുകളൊക്കെ വായിച്ച് വന്നാൽ മതിയെന്നും തൊലിയുരിഞ്ഞു പോകുമെന്നും ഡോ. ഷിംന കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

സാക്ഷരകേരളം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവ എന്തെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് വല്ല അഭിമാനവും തരുന്നുണ്ടേല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന് പറഞ്ഞ വാര്‍ത്തയുടെ ലിങ്കിനു ചോട്ടില്‍ ഒന്ന് പോയി കമന്റുകളൊക്കെ വായിച്ച് വന്നാല്‍ മതി, തൊലി ഉരിഞ്ഞു തിരിച്ചു പോരാം.

ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല. ഇത് ഒരു വ്യക്തിയുടെ ലൈംഗികതയുടെ ശാരീരികം, ജീവശാസ്ത്രപരം, വൈകാരികം, സാമൂഹികം എന്നിങ്ങനെ പല വശങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്.

ചുറ്റുമുള്ളവരെ പരിഹസിക്കുന്നതും സ്വയം വലിയവരാണെന്നു തോന്നുന്നതുമൊക്കെ അടങ്ങുന്ന ഒരു കൂട്ടം സൂക്കേടുകള്‍ക്കുള്ള ഏറ്റവും നല്ല ചികിത്സയാണ് അത്. പ്രണയം നിരസിക്കപ്പെട്ടാല്‍ കത്തി എടുത്തു കുത്തുന്നതും പെട്രോള്‍ ഒഴിക്കുന്നതും തെറ്റാണ് എന്ന് പറയുന്നതും ഇതിന്റെ ഭാഗം തന്നെയാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട അടിസ്ഥാന മൂല്യങ്ങൾ മുതൽ വിവിധ ബന്ധങ്ങളിൽ പാലിക്കേണ്ട സഹിഷ്ണുതയും ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളുമൊക്കെ അടങ്ങിയതാണിത്.

മനുഷ്യന്റെ ശരീരഭാഗങ്ങള്‍, അതില്‍ തന്നെ ലൈംഗികഭാഗങ്ങളുടെ പ്രാധാന്യം, സുരക്ഷിതമായ ലൈംഗികതയും, ലൈംഗികരോഗങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ അവയോടു എങ്ങനെ പ്രതികരിക്കണം എന്ന് തുടങ്ങിയുള്ള നൂറുകാര്യങ്ങൾ വേറെയും.
മാറി ചിന്തിക്കൂ മനുഷ്യമ്മാരെ… മാറ്റങ്ങള്‍ക്ക് വിധേയരാകൂ…