video
play-sharp-fill

ഒന്നിലേറെ അലാറം വെക്കുന്നവരാണോ നിങ്ങൾ…എങ്കിൽ സൂക്ഷിക്കുക ; നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

ഒന്നിലേറെ അലാറം വെക്കുന്നവരാണോ നിങ്ങൾ…എങ്കിൽ സൂക്ഷിക്കുക ; നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

Spread the love

ഉറങ്ങിപ്പോകാതെ കൃത്യസമയത്ത് എണീക്കാനാണ് ഒന്നിലധികം അലാറം ആളുകള്‍ വെയ്ക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് സത്യത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. പലതവണയായി അലാറം ഓഫ് ചെയ്യുന്നതിനായി എണീക്കേണ്ടി വരികയും വീണ്ടും കിടന്നുറങ്ങുകയും ചെയ്യുന്നത് ഉറക്കത്തിന്‍റെ ഗുണമേന്മയെ ബാധിക്കും.

ഇങ്ങനെ ഇടക്ക് ഇടക്ക് എണീക്കുന്നത് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സ്ലീപ് സൈക്കിളിലെ റാപ്പിഡ് ഐ മൂവ്‌മെന്റിനെ ഇത് അലോസരപ്പെടുത്തും. തളര്‍ച്ചയ്ക്കും മാനസികനിലയിലെ വ്യതിയാനങ്ങങ്ങള്‍ക്കും സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ ലെവല്‍ ഉയരുന്നതിനും ഇത് കാരണമാകും എന്നാണ് പഠനങ്ങൾ പറയുന്നത്.

അതേസമയം രാവിലെയുള്ള ആദ്യ അലാറം നിങ്ങളുടെ സ്ലീപ് സൈക്കിളിനെ തടസ്സപ്പെടുത്തും. ശ്വാസഗതി, രക്തസമ്മര്‍ദം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉയര്‍ന്നുനില്‍ക്കുന്ന സമയാണ് ഇത്. സാധാരണയായി പുലര്‍ച്ചയോടടുത്തായിരിക്കും സ്ലീപ് സൈക്കിളിലെ ഈ ഘട്ടത്തിലേക്ക് നാം പ്രവേശിക്കുന്നത്. 7-8 മണിക്കൂര്‍ ഉറക്കം ലഭിച്ച ഒരു വ്യക്തിയെ സംബന്ധിച്ച് അലാറം കേട്ട് എഴുന്നേല്‍ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നന്നായി ഉറങ്ങുന്നതിനിടയില്‍ അലാറം കേള്‍ക്കുന്നത് ശരീരത്തെ സമ്മര്‍ദത്തിലാഴ്ത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group