നിമിഷ സജയന്‍ വെറൈറ്റി ലുക്കില്‍ ; രവിവര്‍മ്മ ചിത്രം പോല്‍ മനോഹരം
തെന്നിന്ത്യയില്‍ മികവാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ നിമിഷ സജയൻ ബോളിവുഡിലും കയ്യടി നേടുകയാണ്.
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്ബ് വേട്ട പ്രമേയമാക്കിയുള്ള ക്രൈം സീരീസായ ‘പോച്ചറി’ലെ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച് ബി ടൗണിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പുത്തൻ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പീകോക്ക് ബ്ലൂ നിറത്തിലുള്ള സാരിയോടൊപ്പം മനോഹരമായ ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017ല്‍ കെയര്‍ ഓഫ് സൈറ ബാനു എന്ന സിനിമയിലൂടെയാണ് നിമിഷ സിനിമയിലേക്കെത്തിയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയയാക്കിയത്.
2019ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടി. മലയാളത്തിനു പുറമേ തമിഴ്, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
‘പോച്ചറി’ലെ നിമിഷയുടെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് നടിയും സീരീസിന്‍റെ എക്സിക്യൂട്ടീവ് നിര്‍മ്മാതാവുമായ ആലിയ ഭട്ടും രംഗത്തുവന്നിരുന്നു.