play-sharp-fill
ദേശീയ ഗാനം ആലപിച്ചതിന് തൊഴിലാളികളെ പിരിച്ചുവിട്ടു: പന്തലൂൺ തൊഴിലാളികൾ സമരത്തിൽ

ദേശീയ ഗാനം ആലപിച്ചതിന് തൊഴിലാളികളെ പിരിച്ചുവിട്ടു: പന്തലൂൺ തൊഴിലാളികൾ സമരത്തിൽ

 

സ്വന്തം ലേഖകൻ

കൊൽക്കത്ത: ദേശീയ ഗാനം ആലപിച്ചതിന് പ്രമുഖ ബ്രാന്റായ പന്തലൂൺ തൊഴിലാളികളെ പിരിച്ചുവിട്ടതായി ആരോപണം. ഇരുപത്തിയഞ്ച് ജീവനക്കാരെയാണ് പുറത്താക്കിത്. ആരോപണവുമായി തൊഴിലാളികൾ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ലെന്ന കമ്പനി മാനേജ്‌മെന്റ് ഉയർത്തുന്നത്.


ബംഗാളി ഭാഷ സംസാരിക്കുന്നവർക്ക് എതിരെയാണ് കമ്പനി നടപടിയെടുത്തതെന്നാണ് ആരോപണം. കഴിഞ്ഞ ആറ് ദിവസമായി ഇതേ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കൽക്കട്ടയിലുള്ള പന്തലൂൺ സ്റ്റാഫുകൾ സമരത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയഗാനം ആലപിച്ചതിന് കൊൽക്കത്തയിലെ ഷോറൂമിലുള്ള 25 തൊഴിലാളികളെ പുറത്താക്കിയെന്ന് കമ്പനിയിലെ സ്റ്റാഫ് തന്നെ പറയുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയം പുറംലോകമറിയുന്നത്.പന്തലൂൺ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തുള്ള ക്യാംപയിനിങ് ട്വിറ്ററിൽ ട്രന്റിങ്ങാണ്.