കൊവിഡിനെ ചെറുക്കാൻ സെപ്റ്റംബർ 25 മുതൽ രാജ്യത്ത് ലോക്ക് ഡൗൺ: സോഷ്യൽ മീഡിയയിലെ പ്രചാരണത്തിനു പിന്നിലെ സത്യം ഇങ്ങനെ

കൊവിഡിനെ ചെറുക്കാൻ സെപ്റ്റംബർ 25 മുതൽ രാജ്യത്ത് ലോക്ക് ഡൗൺ: സോഷ്യൽ മീഡിയയിലെ പ്രചാരണത്തിനു പിന്നിലെ സത്യം ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: മാർച്ച് മുതൽ മൂന്നു മാസത്തോളം നീണ്ടു നിന്ന ലോക്ക് ഡൗൺ നാട്ടുകാരെ തെല്ലൊന്നുമല്ല വലച്ചത്. കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി എത്തിയ ലോക്ക് ഡൗണിൽ മാസങ്ങളോളം അപരിചിതമായ സ്ഥലത്ത് കുടുങ്ങിയവർ മുതൽ, നിന്നിടത്തു നിന്നും ഒന്ന് അനങ്ങാൻ പോലും ആകാത്തവർ വരെയുണ്ടായിരുന്നു ഈ കൂട്ടത്തിൽ. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലോക്ക് ഡൗൺ സർക്കാർ പിൻവലിക്കുന്നത്.

ഇതിനിടെയാണ് ഇപ്പോൾ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചേയ്ക്കുമെന്ന ഭീതിയും ഉയരുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സെപ്തംബർ 25 മുതൽ രാജ്യ വ്യാപകമായി വീണ്ടും ലോക്‌ഡൌൺ വേണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രചാരണങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനംതോറുമുള്ള കൊവിഡ് കേസുകൾ, മരണം ക്രമാതീതമായി വർധിക്കുകയാണ്. ദുരന്തനിവാരണ അധികാരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി കേന്ദ്രസർക്കാരിന് വീണ്ടും ലോക്‌ഡൌൺ പ്രാബല്യത്തിൽ വരുത്താൻ ആവശ്യപ്പെടുന്നു. കൊവിഡ് വ്യാപനത്തിൻറെ രൂക്ഷത കുറയ്ക്കാൻ സെപ്തംബർ 25 മുതൽ വീണ്ടും ലോക്ക്‌ഡൌൺ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു.

ഈ അവശ്യത്തിലേക്കായി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വിവിധ മന്ത്രാലയങ്ങൾക്കുണ്ടെന്നും കേന്ദ്രസർക്കാരിന്റെ ലോഗോയോട് അടക്കമുള്ള സർക്കുലറിൽ പറയുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർചെയ്യപ്പെടുന്നത്. 25 മുതൽ ലോക്ക് ഡൗൺ തന്നെയാണ് എന്നു പലരും വിശ്വസിക്കുന്നുമുണ്ട്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇത്തരത്തിലൊരു ആവശ്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പിഐബി വിശദമാക്കുന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ വീണ്ടും ലോക്ക്‌ഡൌൺ പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപക പ്രചാരണം നേടിയ സർക്കുലർ വ്യാജമാണെന്ന് വ്യക്തമാക്കുന്നു. ഈ സർക്കുലറിനെ അടിസ്ഥാനമാക്കി സെപ്തംബർ 25 മുതൽ വീണ്ടും രാജ്യവ്യാപക ലോക്‌ഡൌൺ വരുന്നുവെന്ന പ്രചാരണവും വ്യാജമാണ്.