video
play-sharp-fill

ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു ; അമ്മ മരിക്കുകയും അച്ഛൻ പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്തതോടെ  നാല് പെൺകുഞ്ഞുങ്ങൾ പെരുവഴിയിൽ

ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു ; അമ്മ മരിക്കുകയും അച്ഛൻ പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്തതോടെ നാല് പെൺകുഞ്ഞുങ്ങൾ പെരുവഴിയിൽ

Spread the love

സ്വന്തം ലേഖകൻ

വയനാട് : ഫോണിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ അടിയേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. വടുവഞ്ചാൽ വട്ടത്തുവയൽ അറുപത് കൊല്ലി കോളനിയിലെ സീനയാണ് ഭർത്താവിന്റെ അടിയേറ്റ് മരിച്ചത്.സംഭവത്തിൽ യുവതിയുടെ ഭർത്താവായ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്മയുടെ മരണത്തിന് പിന്നാലെ ഇവരുടെ നാല് പെൺകുഞ്ഞുങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യ സീനയെ വിജയ് മർദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദനത്തിനൊടുവിൽ സീനയുടെ തല വീടിന്റെ ചുമരിൽ ഇടിച്ചു. അബോധാവസ്ഥയിലായ ഭാര്യയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ പോകുന്നതിനിടയിൽ സീന മരിക്കുകയായിരുന്നു.

തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും വിജയിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കോളനിയിൽ നിന്നും ഒരു കിലോമീറ്ററോളം കാപ്പി തോട്ടത്തിലൂടെ നടന്നാൽ മാത്രമേ ഇവർക്ക് വാഹന സൗകര്യമുള്ള വഴിയിലേക്ക് എത്താൻ സാധിക്കൂ.

അതിനാൽ സീനക്ക് പരിക്കേറ്റ ഉടനെ ചികിത്സ ലഭിക്കാതെ വരികെയായിരുന്നു. ഇതാണ് മരണകാരണമെന്നും പ്രദേശവാസികൾ പറയുന്നു. ഇരട്ടക്കുട്ടികളടക്കം നാല്‌പെൺകുഞ്ഞുങ്ങളാണ് ഈ ഇവർക്കുള്ളത്. എന്നാൽ അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ അനാഥരായ കുട്ടികളുടെ സംരക്ഷണ ചുമതല ചൈൽഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.