video
play-sharp-fill

​സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ നിരന്തരം ശല്യം ചെയ്തു; സീന ഐക്കരപ്പടിയുടെ പരാതിയിൽ ഒരാൾ അ‌റസ്റ്റിൽ

​സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ നിരന്തരം ശല്യം ചെയ്തു; സീന ഐക്കരപ്പടിയുടെ പരാതിയിൽ ഒരാൾ അ‌റസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

മലപ്പുറം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ യുവതിയെ നിരന്തരം ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. വൈക്കം മറവൻതുരുത്ത് സ്വദേശി അപ്പക്കോട് സുമേഷ് (43) നെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. ചാരിറ്റി പ്രവർത്തക കൂടിയായ സീന ഐക്കരപ്പടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അശ്ളീല വീഡിയോകളും, ഫോട്ടോകളും സോഷ്യൽ മീഡിയ വഴി അയക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തെന്നാണ് പരാതി. തന്റെ പേരിൽ വ്യാജ ഗ്രൂപ്പുകളുണ്ടാക്കിയും മറ്റും ഒരു വർഷത്തോളമായി തന്നെ ശല്യം ചെയ്യുകയും സമൂഹമധ്യത്തിൽ അപമാനിക്കുകയും ചെയ്യുന്നതായും കൂടുതൽ ആളുകൾ ഇതിന് പിന്നിലുണ്ടെന്നും സീന ഐക്കരപ്പടി പറഞ്ഞു. ഫെയ്സ് ബുക്ക് പേജിലൂടെയും മറ്റും ശല്യപ്പെടുത്തിയ നിരവധി പേരുണ്ടെന്നും ഇവർ പറഞ്ഞു. സൈബർ സെല്ലിൽ സീന നേരെത്തെ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group