പത്തനാപുരത്ത് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം; ആക്രമണം ചീട്ടു കളിച്ചത് ചോദ്യം ചെയ്തതിന്; പ്രതികള്‍ അറസ്റ്റില്‍

പത്തനാപുരത്ത് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം; ആക്രമണം ചീട്ടു കളിച്ചത് ചോദ്യം ചെയ്തതിന്; പ്രതികള്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

കൊല്ലം: പത്തനാപുരത്ത് ചീട്ടു കളിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം.

എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി ചീട്ടുകളിച്ചത് ചോദ്യം ചെയ്തതിനാണ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്.
പത്തനാപുരം ചിതല്‍വെട്ടിയിലുള്ള ഫാമിങ് കോര്‍പ്പറേഷന്റെ എസ്റ്റേറ്റ് സെക്യൂരിറ്റി ജീവനക്കാരനായ എറണാകുളം സ്വദേശി ആന്റണിക്കാണ് മര്‍ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ രണ്ട് പ്രതികളെ റിമൻഡ് ചെയ്തു. ഒരു സംഘം ആളുകള്‍ എസ്റ്റേറ്റ് പരിസരത്ത് അതിക്രമിച്ചു കയറി ചീട്ടുകളിയില്‍ ഏര്‍പ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് ഇവരെ പുറത്താക്കാര്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു മര്‍ദനം.

പരിക്കേറ്റ ആന്റണി പത്താനാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. കേസില്‍ ഉള്‍പ്പെട്ട മണ്ണായികോണം സ്വദേശി നൗഷാദ്, നടുമുരുപ്പ് സ്വദേശി നാദിര്‍ഷ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.